‘കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം’; മുഖ്യമന്ത്രി സ്ഥാനത്ത് പിണറായിയെക്കാൾ പിന്തുണ വി.ഡി. സതീശനും എൻഡിടിവി സർവേ

സംസ്ഥാനത്ത് നിലവിൽ ശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന് എൻഡിടിവി-വോട്ട്‌വൈബ് സർവേ റിപ്പോർട്ട്. സർവേയിൽ പങ്കെടുത്തവരിൽ 51.9 ശതമാനം പേരും സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തി. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മൂന്ന് ശതമാനം വോട്ടിന്റെ മുൻതൂക്കം ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു. ഡാറ്റ അനാലിസിസ് സ്ഥാപനമായ വോട്ട്‌വൈബുമായി ചേർന്നാണ് എൻഡിടിവി ഈ രാഷ്ട്രീയ സർവേ നടത്തിയത്.

അടുത്ത മുഖ്യമന്ത്രി ആകാണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നവരുടെ പട്ടികയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാമത്. 22.4 ശതമാനം പേർ സതീശനെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ 18 ശതമാനം പിന്തുണയുമായി രണ്ടാം സ്ഥാനത്താണ്. മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ (16.9%), ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ (14.7%), ശശി തരൂർ (9.8%) എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്. ജനപ്രീതിയിൽ മുഖ്യമന്ത്രിയെ പിന്തള്ളാൻ വി.ഡി. സതീശന് സാധിച്ചു എന്നത് രാഷ്ട്രീയമായി ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യുമെന്ന ചോദ്യത്തിന് 32.7 ശതമാനം പേർ യുഡിഎഫിനെ പിന്തുണച്ചു. എൽഡിഎഫിനെ 29.3 ശതമാനം പേരും എൻഡിഎയെ 19.8 ശതമാനം പേരും അനുകൂലിച്ചു. നിലവിലെ ഭരണത്തെക്കുറിച്ച് 31 ശതമാനം പേർ ‘വളരെ മോശം’ എന്നും 20.9 ശതമാനം പേർ ‘മോശം’ എന്നും അഭിപ്രായപ്പെട്ടു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വോട്ട് വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

More Stories from this section

family-dental
witywide