ന്യൂയോർക്കിൽ കണ്ണീർക്കാഴ്ച; കാറിൽ നിന്നിറങ്ങിയ ഉടൻ തുറന്നുകിടന്ന മാൻഹോളിലേക്ക് വീണ് 56-കാരിക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: മാൻഹട്ടനിൽ റോഡരികിലെ തുറന്നുകിടന്ന മാൻഹോളിലേക്ക് വീണ് 56 വയസ്സുള്ള സ്ത്രീക്ക് ദാരുണാന്ത്യം. മിഡ്‌ടൗൺ മാൻഹട്ടനിലെ ഫിഫ്ത് അവന്യൂവിന് സമീപമുള്ള ഈസ്റ്റ് 52-ാം സ്ട്രീറ്റിൽ തിങ്കളാഴ്ച രാത്രി 11:20 ഓടെയാണ് സംഭവം. ഡോണിക ഗോച്ചായ് എന്ന സ്ത്രീയാണ് മരിച്ചത്. തൻ്റെ മെർസിഡീസ് ബെൻസ് എസ്‌യുവി കാർ റോഡരികിൽ പാർക്ക് ചെയ്ത് പുറത്തേക്കിറങ്ങിയ ഉടൻ ഡോണിക മാൻഹോളിലേക്ക് വീഴുകയായിരുന്നു. ഏകദേശം 10 അടി ആഴമുള്ള കുഴിയിലേക്കാണ് ഇവർ വീണത്. വീഴ്ചയുടെ ആഘാതവും കുഴിക്കുള്ളിലെ കടുത്ത ചൂടുനീരാവിയുമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് കുഴിയുടെ ആഴം കാരണം ഇവരെ രക്ഷിക്കാനായില്ല. പിന്നീട് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

അപകടം നടക്കുന്നതിന് 12 മിനിറ്റ് മുൻപ് ആ വഴി കടന്നുപോയ ഒരു വലിയ മൾട്ടി-ആക്‌സിൽ ട്രക്ക് കയറിയതിനെത്തുടർന്നാണ് മാൻഹോളിൻ്റെ മൂടി തെന്നിമാറിയതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുട്ടിലിറ്റി കമ്പനിയായ കോൺ എഡിസൺ വ്യക്തമാക്കി. തുറന്നുകിടന്ന കുഴിക്ക് ചുറ്റും യാതൊരുവിധ സുരക്ഷാ ബോർഡുകളോ മുന്നറിയിപ്പുകളോ ഉണ്ടായിരുന്നില്ലെന്ന് മരിച്ച സ്ത്രീയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ ന്യൂയോർക്ക് സിറ്റി പൊലീസും നഗരസഭ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tearful scene in New York; 56-year-old woman dies after falling into open manhole immediately after getting out of car

More Stories from this section

family-dental
witywide