പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു, ഇറാൻ ‘കോഡ് 100’ പ്രഖ്യാപിച്ചതായി റിപ്പോർട്ട്, ട്രംപും നെതന്യാഹുവും യാത്രകൾ വെട്ടിച്ചുരുക്കിയെന്നും സൂചന

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാൻ സൈന്യത്തിന് ‘കോഡ് 100’ ജാഗ്രതാ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. രാജ്യത്തെ സൈന്യത്തോട് ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കാൻ നൽകുന്ന ഏറ്റവും ഉയർന്നതലത്തിലുള്ള മുന്നറിയിപ്പാണിത്. ഇതോടൊപ്പം, യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്യാമ്പ് ഡേവിഡിലെ സന്ദർശനം വെട്ടിച്ചുരുക്കി മുൻകൂട്ടി നിശ്ചയിച്ചതിലും നേരത്തെ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതും മേഖലയിലെ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തന്റെ യു.എസ്. പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. എന്നാൽ കോഡ് 100 പ്രഖ്യാപനം സംബന്ധിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.), ഇറാൻ കരസേന, മറ്റ് അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവർക്കാണ് കോഡ് 100 ജാഗ്രതാ നിർദ്ദേശം നൽകുന്നത്. ഇത് പ്രാബല്യത്തിൽ വരുന്നതോടെ ഏത് നിമിഷവും ആക്രണങ്ങൾ നടത്താനും ശത്രുക്കളുടെ തിരിച്ചടികളെ ചെറുക്കാനും സൈന്യം പൂർണ്ണ സജ്ജരായി നിൽക്കണം. ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും സൗദി അറേബ്യയും തമ്മിലുള്ള പോരാട്ടം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് സൂചന. റിയാദ് ഉൾപ്പെടെയുള്ള സൗദി നഗരങ്ങൾക്ക് നേരെ ഹൂതികൾ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്നും എന്നാൽ ഇവ വിജയകരമായി പ്രതിരോധിച്ചെന്നും ഇരുവിഭാഗവും അവകാശപ്പെട്ടു.

മേഖലയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലുള്ള സ്വന്തം പൗരന്മാർക്ക് യു.എസ്. ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രംപ് വൈറ്റ് ഹൗസിലേക്ക് അടിയന്തരമായി മടങ്ങിയതിന്റെ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇറാന്റെ സൈനിക നീക്കങ്ങളും കോഡ് 100 പ്രഖ്യാപനവുമാണ് ഇതിന് കാരണമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

Tensions Rise in Middle East: Iran Reportedly Issues ‘Code 100’, Trump and Netanyahu Cut Short Visits

More Stories from this section

family-dental
witywide