വധശിക്ഷയും മാറിനിന്നു, ആശുപത്രി വാസം കഴിഞ്ഞ് ക്രിസ്റ്റ പൈക്ക് ജയിലിൽ തിരികെയെത്തി, ചികിൽസ ജയിലിൽ തുടരും


നാഷ്‌വിൽ ∙ യുഎസിലെ ടെന്നസിയിൽ വധശിക്ഷക്കായി വിഷം കുത്തിവച്ച വനിതാ തടവുകാരി ക്രിസ്റ്റ പൈക്ക് (50) സുഖം പ്രാപിച്ച് തിരികെ ജയിലിൽ എത്തി. സെപ്റ്റംബർ 30 ന് വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവെച്ചിട്ടും ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിച്ചിരുന്നു. ഗുരുതര അവസ്ഥയിലായ പൈക്കിനെ വേഗം തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിൽസകൾക്ക് ശേഷം പൈക്ക് ബോധം വീണ്ടെടുക്കുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്തു.

ജയിലിലും ചികിൽസ തുടരും. കുത്തിവച്ച വിഷം തൊലിക്കടിയിലെ കോശങ്ങളിലേക്ക് പടർന്ന് കൈകൾ വീർത്തനിലയാലായിരുന്നു. വെൻ്റിലേറ്ററിലായിരുന്ന ക്രിസ്റ്റ ജീവിത്തിലേക്ക് മടങ്ങിവരുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഈ സംഭവങ്ങളുടെ എല്ലാം പശ്ചാത്തലത്തിൽ സംസ്ഥാന എല്ലാ വധശിക്ഷകളും ഗവർണർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു.

ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിച്ചതോടെ ടെന്നസിയിലെ വധശിക്ഷാ രീതികളെക്കുറിച്ചുള്ള പുനർവിചിന്തനത്തിനു കളമൊരുങ്ങി. ഈ വർഷത്തെ നടപ്പിലാക്കാനുള്ള എല്ലാ വധശിക്ഷകളും ഗവർണർ താൽക്കാലികമായി നിർത്തിവച്ചു.

വധശിക്ഷ പരാജയപ്പെട്ടതിനു പിന്നാലെ ജയിൽ മേധാവി രാജിവച്ചിരുന്നു. 1995 ജനുവരി 12 ന്, തന്റെ തന്റെ 18 ാം വയസ്സിൽ, സഹപാഠിയായ കോളിൻ സ്ലെമ്മറിനെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് കോടതി വധശിക്ഷ വിധിച്ചത്. തന്റെ 17 വയസ്സുകാരനായ കാമുകൻ ടാഡാരിൽ ഷിപ്പിനെ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ക്രിസ്റ്റ പൈക്കും കാമുകനും ചേർന്ന് കോളിൻ സ്ലെമ്മറിനെ വിജനമായ പ്രദേശത്തേക്കു വിളിച്ചുവരുത്തി, ബോക്സ് കട്ടറും പാറക്കഷണവും ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 200 വർഷത്തിനിടയിൽ ടെന്നീസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീയാണ് ക്രിസ്റ്റ. യുഎസ് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചത്.

More Stories from this section

family-dental
witywide