മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

മുണ്ടത്തിക്കോട് വെടിക്കെട്ട്പ്പുര അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം. ഇന്ന് ചേർന്ന് അനുശോചന യോഗത്തിലാണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് തിരുവമ്പാടി ദേവസ്വം ധനസഹായം പ്രഖ്യാപിച്ചത്. മരിച്ച ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ കുടുംബത്തിനും തിരുവമ്പാടി ദേവസ്വം പ്രതിനിധികളായി ദുരന്ത സ്ഥലത്ത് എത്തി വെടിക്കെട്ട് അപടത്തിൽ മരിച്ച അഞ്ചുപേരുടെ കുടുംബങ്ങൾക്കും അഞ്ചുലക്ഷം രൂപ വീതം നൽകും.

മരിച്ച മറ്റു തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം വീതവും സഹായധനമായി നൽകുമെന്ന് തിരുവമ്പാടി ദേവസ്വം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ചവർക്കായുള്ള അനുശോചന യോഗത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകള്‍ നിര്‍മിക്കുന്നതിനിടെ ഏപ്രില്‍ 21നായിരുന്നു മുണ്ടത്തിക്കോട് വയലിലെ വെടിക്കെട്ടുപുരയില്‍ സ്ഫോടനമുണ്ടായത്. ദുരന്തത്തില്‍ സതീഷ് ഉള്‍പ്പെടെ 17 പേരാണ് മരിച്ചത്.

Thiruvambadi Devaswom announces financial assistance for Mundathikode fireworks accident

More Stories from this section

family-dental
witywide