ആകാശക്കരുത്തിന് അന്ത്യമയക്കം: പരിശീലനപ്പറക്കൽ ദുരന്തമായി, കരുത്തനായ സുഖോയ് തകർന്ന് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു

തേസ്പുർ: അസമിൽ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ വീരമൃത്യു വരിച്ചു. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് മരിച്ചത്.

അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനം വ്യാഴാഴ്ച രാത്രിയോടെയാണ് നിയന്ത്രണം വിട്ട് തകർന്നുവീണത്. കാർബി ആംഗ്ലോംഗ് ജില്ലയിലെ കുന്നിൻ പ്രദേശത്താണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥയും ദുർഘടമായ ഭൂപ്രകൃതിയും കാരണം തിരച്ചിൽ ദുഷ്കരമായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെയാണ് പൈലറ്റുമാരുടെ മരണം വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

പൈലറ്റുമാരുടെ വിയോഗത്തിൽ ഇന്ത്യൻ വ്യോമസേന അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിമാനം തകരാനുണ്ടായ കാരണം കണ്ടെത്താൻ വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സാങ്കേതിക തകരാറാണോ അതോ മോശം കാലാവസ്ഥയാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചുവരികയാണ്.

Training flight turns into disaster, powerful Sukhoi crashes, two pilots die

More Stories from this section

family-dental
witywide