ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ അടുത്ത ആഴ്ച നടന്നേക്കുമെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട്, ഹോർമൂസ് സമാധാന നിർദേശം ട്രംപ് പരസ്യമായി തള്ളിയെങ്കിലും പ്രതീക്ഷ കൈവിടാതെ ലോകം

ഏഴ് ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറക്കാമെന്നത് ഉൾപ്പെടെയുള്ള ഇറാന്റെ സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി തള്ളിയെങ്കിലും ഇരുരാജ്യങ്ങളും ചർച്ചകളിലേക്ക് കടക്കാൻ സാധ്യതയെന്ന് സി ബി എസ് ന്യൂസ് റിപ്പോർട്ട്. യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള നിർണായക സമാധാന ചർച്ച അടുത്ത ആഴ്ച നടന്നേക്കുമെന്ന് വിവരമുള്ള കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ വ്യക്തമാക്കുന്നു. തങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഹോർമൂസ് ഇടുക്കിൽ ഇറാന്റെ സ്വാധീനം അവസാനിച്ചെന്നും കടലിടുക്ക് തുറക്കുന്നതിനായി അവരുടെ ഉപാധികൾ അംഗീകരിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് ട്രംപ്.

അതിനിടെ, ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധം വിമാന സർവീസുകളെയും വ്യോമയാന കമ്പനികളെയും കാര്യമായി ബാധിച്ചു തുടങ്ങിയതോടെ വിവിധ രാജ്യങ്ങളുമായി ചർച്ച നടത്താനുള്ള നീക്കത്തിലാണ് ടെഹ്റാൻ. സുപ്രധാന സർവീസുകളിൽ ഇളവുകൾ നേടിയെടുക്കാനാണ് ഇറാന്റെ ആലോചന. ഉപരോധം മൂലം ഇറാഖിലെ പ്രധാന കേന്ദ്രങ്ങളായ നജാഫ്, സുലൈമാനിയ, ഇർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടത് ഇറാന് വൻ തിരിച്ചടിയായി മാറിയിട്ടുണ്ട്.

Trump Rejects Hormuz Peace Proposal; CBS News Reports Shift Toward Upcoming Talks

Also Read

More Stories from this section

family-dental
witywide