സമുദ്രത്തിലും കരയിലും യുഎസ് ആധിപത്യം? ഇറാൻ്റെ ഡ്രോൺ വാഹിനിക്കപ്പലായ ‘ഐറിസ് ഷാഹിദ് ബഗേരി’ ആക്രമിച്ച് യുഎസ് സെൻട്രൽ കമാൻഡ്

വാഷിംഗ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇറാനിയൻ നാവികസേനയ്ക്കും മിസൈൽ കേന്ദ്രങ്ങൾക്കും നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിട്ട് അമേരിക്ക. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടിയുടെ ഭാഗമായി ഇറാൻ്റെ ആദ്യ ഡ്രോൺ വാഹിനിക്കപ്പലായ ‘ഐറിസ് ഷാഹിദ് ബഗേരി’ യുഎസ് തകർത്തെന്ന് റിപ്പോർട്ട്.

പേർഷ്യൻ ഗൾഫിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഷാഹിദ് ബഗേരിക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് നടത്തിയ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും അത് മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനവാഹിനിക്കപ്പലിന് സമാനമായ സൗകര്യങ്ങളുള്ള ഈ കപ്പൽ ഇറാൻ്റെ ഡ്രോൺ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു.

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഇറാനിലെ ഏകദേശം 200 കേന്ദ്രങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തിയതായി CENTCOM കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. ഈ ആക്രമണങ്ങളെത്തുടർന്ന് ഇറാന്റെ ഭാഗത്തുനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ 90 ശതമാനവും ഡ്രോൺ ആക്രമണങ്ങളിൽ 83 ശതമാനവും കുറവുണ്ടായതായി യുഎസ് അവകാശപ്പെടുന്നു. ഇരുപതിലധികം ഇറാനിയൻ നാവിക കപ്പലുകൾ ഇതിനകം തകർക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്

അതേസമയം, യുഎസ്-ഇസ്രായേൽ സഖ്യത്തിൻ്റെ ആക്രമണങ്ങൾക്ക് മറുപടിയായി യുഎഇ, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.

US Central Command attacks Iranian drone carrier ‘Iris Shahid Bagheri’

More Stories from this section

family-dental
witywide