അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നേ ട്രംപിന് വമ്പൻ ഷോക്ക്, ജനപ്രീതിയിൽ വൻ ഇടിവെന്ന് സർവേ ഫലങ്ങൾ; ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയത് 61% ജനങ്ങൾ

യു.എസ്. ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ സർവേ ഫലങ്ങൾ. വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേവലം 37 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് നിലവിൽ ട്രംപിനുള്ളത്. ജനങ്ങളിൽ 61 ശതമാനം പേരും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ 36 വർഷത്തിനിടെ ഒരു ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഒരു യു.എസ്. പ്രസിഡന്റിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ജനപ്രീതി നിരക്കാണിത്.

ജീവിതച്ചെലവ് കുറയ്ക്കുമെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ ട്രംപിന് റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനോ വിലക്കയറ്റം നിയന്ത്രിക്കാനോ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ. നിലവിൽ ഇറാനെതിരെ തുടരുന്ന സൈനിക നടപടിയും ഇതിന്റെ ഭാഗമായി കുതിച്ചുയരുന്ന ഇന്ധനവിലയുമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഇറാന് എതിരെയുള്ള സൈനിക നീക്കത്തെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 31 ശതമാനമായും, സാമ്പത്തിക രംഗത്തെ ട്രംപിന്റെ പ്രകടനത്തെ പിന്തുണയ്ക്കുന്നവർ 17 ശതമാനമായും ഇടിഞ്ഞതായി സർവേകൾ സൂചിപ്പിക്കുന്നു.

സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പ്രവർത്തകർക്കിടയിലും ട്രംപിനോടുള്ള പിന്തുണ കുറയുന്നത് വൈറ്റ് ഹൗസിന് വൻ ആശങ്കയാകുന്നുണ്ട്. പാർട്ടി അംഗങ്ങൾക്കിടയിലെ അദ്ദേഹത്തിന്റെ ജനപ്രീതി 82 ശതമാനത്തിൽനിന്ന് 73 ശതമാനമായി താഴ്ന്നു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി തന്നെ സങ്കൽപ്പിച്ച് വോട്ട് ചെയ്യണമെന്ന് ട്രംപ് അണികളോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും, നിലവിലെ സാഹചര്യം ഭരണകക്ഷിക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

US Midterms Approach: Donald Trump’s Approval Rating Plummets to Record Low

Also Read

More Stories from this section

family-dental
witywide