ദേഷ്യം തുറന്നുപറഞ്ഞ് ട്രംപ്, ഞങ്ങൾക്കൊപ്പം അവർ നിന്നില്ല! യൂറോപ്യൻ നാറ്റോ സഖ്യരാജ്യങ്ങൾക്കെതിരെ കടുത്ത വിമർശനം

വാഷിംഗ്ടൺ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ നാറ്റോ ഉച്ചകോടി നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യൂറോപ്യൻ സഖ്യകക്ഷികൾക്കെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾ പ്രതീക്ഷിച്ച പിന്തുണ നൽകാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് നാറ്റോ സഖ്യത്തിന് വേണ്ടിയുള്ള അമേരിക്കയുടെ സാമ്പത്തിക സംഭാവനകൾ വെറും വിഡ്ഢിത്തമാണെന്ന് ട്രംപ് വിശേഷിപ്പിച്ചത്.

അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പ്രതിരോധ ചെലവുകളിലെ വലിയ വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിന്റെ വിമർശനം. ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ പ്രമുഖ സഖ്യകക്ഷികളെ പേരെടുത്ത് പരാമർശിച്ച ട്രംപ്, പ്രതിസന്ധി ഘട്ടത്തിൽ അവർ ആരും തങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് ആഞ്ഞടിച്ചു. നാറ്റോ നൽകിയ ഔദ്യോഗിക കണക്കുകളുമായി പൊരുത്തപ്പെടുന്ന പ്രതിരോധ ചെലവിന്റെ വിവരങ്ങളും തന്റെ പ്രസ്താവനയ്ക്കൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വരാനിരിക്കുന്ന അങ്കാറ ഉച്ചകോടിയിൽ ട്രംപും യൂറോപ്യൻ നേതാക്കളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുമെന്ന സൂചനയാണ് ഈ പുതിയ നീക്കം നൽകുന്നത്.

More Stories from this section

family-dental
witywide