ഇറാനെതിരായ യുദ്ധത്തിന് ഇതുവരെ ചെലവായ തുക വെളിപ്പെടുത്തി അമേരിക്ക

അമേരിക്ക – ഇറാൻ യുദ്ധത്തിൽ അമേരിക്കയ്ക്ക് ഇതുവരെ ചെലവായത് 2500 കോടി ഡോളറെന്ന് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം. അതായത് ഇന്ത്യന്‍ രൂപയിൽ രണ്ട് ലക്ഷം കോടിയിലേറെ രൂപയാണിത്. അതേസമയം, ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സേന ശക്തമായ ആക്രമണം പദ്ധതിയിടുന്നെന്ന റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ എണ്ണവില ഉയരുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളര്‍ കടന്നു.

അമേരിക്ക ഇതുവരെ യുദ്ധത്തിനായി 2500 കോടി ഡോളര്‍ ചെലവഴിച്ചുവെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥനായ ജൂള്‍സ് ഹേഴ്സ്റ്റ് ഇന്നലെയാണ് യു എസ് കോണ്‍ഗ്രസിന്റെ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മുന്നില്‍ വെളിപ്പെടുത്തിയത്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി ചെലവഴിക്കേണ്ട തുകയാണ് ട്രംപ് യുദ്ധത്തില്‍ കൊണ്ടുതുലച്ചതെന്ന് ഡമോക്രാറ്റുകള്‍ കടുത്ത വിമര്‍ശനമുയര്‍ത്തി.

അതേസമയം, നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാള്‍ ഫലപ്രദമെന്നും ഉപരോധം ഇറാനെ ശ്വാസം മുട്ടിക്കുന്നുവെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. ആണവ വിഷയത്തില്‍ ഇറാനില്‍ നിന്നും ഉറപ്പ് ലഭിക്കാതെ ഉപരോധം പിന്‍വലിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക നാവിക ഉപരോധം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.

US reveals cost of war against Iran so far

More Stories from this section

family-dental
witywide