പാരീസ്: യുഎഇ മാധ്യമപ്രവർത്തകനെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് അവിടെയുണ്ടായിരുന്ന യുഎഇ മാധ്യമപ്രവർത്തകനെ ട്രംപ് പുകഴ്ത്തിയത്. അമേരിക്കൻ റിപ്പോർട്ടർമാർ പൊതുവെ ക്രൂരന്മാർ ആണെന്നും എന്നാൽ ഈ മാധ്യമപ്രവർത്തകൻ വളരെ മാന്യനാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
റിപ്പോർട്ടറെ നോക്കി ‘എന്തൊരു ഭംഗിയുള്ള വ്യക്തിയാണിത്’ എന്ന് ചോദിച്ച ട്രംപ്, അയാൾ യുഎഇയിൽ നിന്നുള്ളതാണോ എന്ന് പ്രസിഡന്റിനോട് തിരക്കി. ‘ഇദ്ദേഹത്തെ ഇപ്പോൾ തന്നെ ഒരു സിനിമയിൽ അഭിനയിപ്പിക്കാം’ എന്ന ട്രംപിന്റെ കമന്റ് കേട്ട് മുറിയിലുണ്ടായിരുന്നവർ ചിരിച്ചുപോയി. സ്കൈ ന്യൂസ് അറേബ്യയിലെ റിപ്പോർട്ടറായ മജിദ് അൽ ഫാർസിയാണ് ട്രംപിന്റെ ഈ പ്രത്യേക പ്രശംസയ്ക്ക് പാത്രമായത്. മാധ്യമപ്രവർത്തകനെ മാത്രമല്ല, യുഎഇ പ്രസിഡന്റിനെയും ട്രംപ് വാനോളം പുകഴ്ത്തി. അദ്ദേഹത്തെ ഒരു യഥാർത്ഥ പോരാളി എന്നും ധീരനെന്നും ട്രംപ് വിശേഷിപ്പിച്ചു.
അതേസമയം, തനിക്ക് ലഭിച്ച ഈ അപൂർവ്വ നിമിഷം മാജിദ് അൽ ഫാർസി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. ലക്ഷക്കണക്കിന് ഫോളോവേഴള്ള അദ്ദേഹത്തിന്റെ്റെ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. സാധാരണയായി മാധ്യമങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന ട്രംപ് ഒരു റിപ്പോർട്ടറെ പുകഴ്ത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
Trump praises UAE journalist; This handsome man could be cast in a movie













