
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത പവർകട്ടിന്റെ പശ്ചാത്തലത്തിൽ യു.ഡി.എഫ് സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സി.പി.എം നേതാവുമായ വി. ശിവൻകുട്ടി. വൈദ്യുതി പ്രതിസന്ധിയിൽ ജനങ്ങൾ വലയുമ്പോഴാണ് സർക്കാരിന്റെ വീഴ്ചകളെ പരിഹസിച്ച് ശിവൻകുട്ടി രംഗത്തെത്തിയത്.
“പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും, ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ!’ ഫേസ്ബുക്കിൽ പങ്കുവെച്ച ഈ ഒറ്റ വരി കുറിപ്പിലൂടെയാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെയും സംസ്ഥാന സർക്കാരിനെയും ശിവൻകുട്ടി ട്രോളിയത്.
മൺസൂൺ കാലത്തും ജനങ്ങൾ കടുത്ത ചൂടിൽ വെന്തുരുകുമ്പോൾ, രാത്രികാലങ്ങളിൽ ഏർപ്പെടുത്തുന്ന അപ്രഖ്യാപിത പവർകട്ടാണ് ശിവൻകുട്ടിയുടെ പരിഹാസത്തിന് കാരണമായത്. വേനൽക്കാലത്തിന് സമാനമായ ചൂടും പ്രതിസന്ധിയും നേരിടുമ്പോഴും കൃത്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് മുൻ മന്ത്രിയുടെ സോഷ്യൽ മീഡിയയിലെ പരിഹാസം. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
V. Sivankutty trolls UDF on power cut












