ശുഭാപ്തി വിശ്വാസത്തിൽ വിജയ്; ടിവികെ അല്ലാതെ ഏത് പാർട്ടിയ്ക്ക് നിങ്ങൾ വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും

നിയമസഭാ തിരഞ്ഞെടുപ്പിൽ ശുഭാപ്തി വിശ്വാസത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്. തമിഴ് ജനങ്ങൾ തിര ഞ്ഞെടുപ്പിൽ തിരിച്ചടി നൽകും. ഫാസിസ്റ്റ് ശക്തികൾക്കും ക്ഷുദ്രശക്തികൾക്കും ജനങ്ങൾ തിരിച്ചടി നൽകും. ജനങ്ങളെ ദ്രോഹിക്കുകയാണ് എല്ലാ പാർട്ടികളും. ടിവികെ അല്ലാതെ ഏത് പാർട്ടിയ്ക്ക് നിങ്ങൾ വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും. കൊള്ളയടിയ്ക്കാനല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നതെന്നും ജനങ്ങളുടെ സ്‌നേഹം മാത്രമാണ് തന്നെ രാഷ്ട്രീയത്തിൽ എത്തിച്ചതെന്നും വിജയ് എക്‌സിൽ കുറിച്ചു.

അതേസമയം, തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ ആവേശം ഇരട്ടിയാക്കി കൂടുതൽ ദേശീയ നേതാക്കൾ ഇന്നലെ സംസ്ഥാനത്തെത്തി. ഡിഎംകെ സഖ്യത്തിന് വോട്ട് തേടിയെത്തിയ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എംകെ സ്റ്റാലിനൊപ്പം ചെന്നൈയിൽ റോഡ് ഷോയിൽ പങ്കെടുത്തു. ഡിഎംകെ സഖ്യത്തിനായി രാഹുൽ ഗാന്ധിയും എത്തി. എൻഡിഎ സഖ്യത്തിനായി എൻ ചന്ദ്രബാബു നായിഡുവാണ് പ്രചാരണത്തിനിറങ്ങിയത്. കന്യാകുമാരിയിലും തൂത്തുകുടിയിലുമായിരുന്നു രാഹുൽ ഗാന്ധിയുടെ റാലി.

രാഹുൽ ഗാന്ധി സ്റ്റാലിനൊപ്പം വേദി പങ്കിട്ടില്ലെന്ന വിമർശനങ്ങൾക്കിടെയാണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വോട്ട് തേടി ചെന്നൈയിലെത്തിയത്. റോഡ് ഷോയിൽ സ്റ്റാലിനെ വാനോളം പുകഴ്ത്തിയ കേജ്‌രിവാൾ എൻഡിഎ സഖ്യത്തിനെതിരെ കടുത്ത വിമർശനവും ഉന്നയിച്ചു. ബിജെപിയും എഐഎഡിഎംകെയും ചേർന്നതല്ല എൻഡിഎയെന്നും എൻഡിഎ എന്നാൽ ബിജെപി മാത്രമെന്നും കെജ്‌രിവാൾ പറഞ്ഞു.

Vijay is optimistic; No matter which party you vote for except TVK, the corruption and looting will continue

More Stories from this section

family-dental
witywide