ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയച്ച കേസ്: ടിവികെ എംഎൽഎ സി. അരുൾ വിഘ്നേഷ് അറസ്റ്റിൽ

ചെന്നൈ: വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച കേസിൽ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കള്ളക്കുറിച്ചി എംഎൽഎ സി. അരുൾ വിഘ്നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എംഎൽഎ മോശമായി പെരുമാറിയെന്നും അനാവശ്യ സന്ദേശങ്ങൾ അയച്ചെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥ നവംബർ 23-ന് കള്ളക്കുറിച്ചി ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ 75, 78, 79 വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് എംഎൽഎയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ ആദ്യം പുറത്തുവന്നത്. മോശം സന്ദേശങ്ങൾ അയച്ചതിന് പുറമെ മദ്യപിച്ചെത്തി ഉദ്യോഗസ്ഥയുടെ ഔദ്യോഗിക വസതിയിൽ കയറി മാനസികമായി പീഡിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു.

ടിവികെ എംഎൽഎമാരിൽ നിന്ന് വനിതാ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പോലും സുരക്ഷയില്ലെന്ന് ഡിഎംകെ എംപി കനിമൊഴി സമൂഹമാധ്യമത്തിൽ കുറിച്ചതോടെയാണ് വിഷയം വലിയ രാഷ്ട്രീയ ചർച്ചയായത്. പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ് പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു. അതേസമയം, തനിക്കെതിരെയുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്നാണ് സി. അരുൾ വിഘ്നേഷ് പ്രതികരിച്ചത്.

TVK MLA C. Arul Vignesh arrested for sending obscene messages to IAS officer

Also Read

More Stories from this section

family-dental
witywide