തിരുപ്പരൻകുന്ദ്രം ദീപത്തൂൺ: വിജയ് സർക്കാരിന് പ്രഹരം; ക്ഷേത്ര ഭരണസമിതി സസ്പെൻഡ് ചെയ്ത് സുപ്രീംകോടതി, നാളെ കേന്ദ്ര സേനയുടെ സുരക്ഷയിൽ ദീപം തെളിയിക്കാൻ ഉത്തരവ്

ന്യൂഡൽഹി: തിരുപ്പരൻകുന്ദ്രം ദീപസ്തംഭത്തിൽ ദീപം തെളിയിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്നാട്ടിലെ വിജയ് സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനവും അത്യസാധാരണ നടപടിയും. ഉദ്യോഗസ്ഥർ രാഷ്ട്രീയ യജമാനന്മാർക്കായി പ്രവർത്തിച്ചെന്നും, നടപടിയെടുത്തില്ലെങ്കിൽ ഭരണഘടനാ അരാജകത്വത്തിന് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം സാഹചര്യങ്ങൾ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടേണ്ട സമയമായെന്ന് വ്യക്തമാക്കി.

തിരുപ്പരൻകുന്ദ്രം ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന്റെ ബോർഡ് ഓഫ് ട്രസ്റ്റിയെ സസ്പെൻഡ് ചെയ്ത സുപ്രീംകോടതി, മേഘാലയ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. വൈദ്യനാഥൻ, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി പാർത്ഥിപൻ എന്നിവരെ റിസീവർമാരായി നിയമിച്ചു. നാളെ തന്നെ ദീപത്തൂണിൽ ദീപം തെളിയിക്കാനും, എല്ലാ വിശ്വാസികൾക്കും പൊതുജനങ്ങൾക്കും മലയിലേക്ക് പ്രവേശനം നൽകാനും കോടതി ഉത്തരവിട്ടു. ക്ഷേത്രത്തിന്റെയും ദർഗയുടെയും സുരക്ഷാ ചുമതല സി.ആർ.പി.എഫിന് കൈമാറാനും നിർദ്ദേശമുണ്ട്.

മനഃപൂർവവും ഗുരുതരവുമായ കോടതിയലക്ഷ്യത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ച കോടതി, തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. സംസ്ഥാന പോലീസ് മേധാവി, മധുര ജില്ലാ കളക്ടർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവർക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കുകയും, ഉദ്യോഗസ്ഥർ നടത്തിയ എല്ലാ ചർച്ചകളുടെയും വിശദാംശങ്ങൾ കോടതിയെ അറിയിക്കാൻ ഉത്തരവിടുകയും ചെയ്തു.

Thirupparankundram Deepam Row: Major Blow to Vijay Govt as Supreme Court Suspends Temple Trust Board, Orders Lighting Lamp Tomorrow Under CRPF Security

More Stories from this section

family-dental
witywide