തമിഴ്നാട്ടിൽ വിജയ് ഭരണത്തിലേക്ക്; കേവല ഭൂരിപക്ഷം ഉറപ്പിച്ചു, ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലീഗും വിസികെയും

ചെന്നൈ: തമിഴ്നാട് സർക്കാർ രൂപീകരണത്തിന് തീരുമാനമാകുന്നു. ലീ​ഗും വിസികെയും പിന്തുണ നൽകിയതോടെ ടിവികെയ്ക്ക് 120 എംഎൽഎമാരു‌ടെ പിന്തുണയായി. ഇതോടെ വിജയ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു. നിരുപാധിക പിന്തുണയെന്നാണ് കത്തിൽ പറയുന്നത്. വിസികെ ഓഫീസിന് മുന്നിൽ ടിവികെയുടെ ആഹ്ലാദപ്രകടനം നടക്കുകയാണ്.

അതേസമയം, ഇനി ലോക്ഭവൻ്റെ നിലപാടിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ഗവർണർ അംഗീകരിക്കുമോ എന്നതാണ് പ്രധാനം. വിജയ് മുഖ്യമന്ത്രി ആകുമെന്നും വിജയ് മാജിക് നമ്പറിൽ എത്തിയെന്നും ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാകും എന്ന് ആധവ് അർജുന മാധ്യമങ്ങളോട് പറഞ്ഞു.

Vijay to rule in Tamil Nadu; Absolute majority secured, League and VC announce support for TVK

More Stories from this section

family-dental
witywide