
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും ഇറാൻ, യുക്രൈൻ യുദ്ധത്തിൽ ട്രംപിന്റെ ഉപദേശകനുമായ ലിൻഡ്സി ഗ്രഹാമിൻ്റെ പെട്ടെന്നുള്ള മരണത്തിൽ വൻ ചർച്ചയുമായി അമേരിക്കൻ സമൂഹം. സൗത്ത് കരോലിനയിൽനിന്നുള്ള മുതിർന്ന യുഎസ് സെനറ്ററും കൂടിയായ ലിൻഡ്സി ഗ്രഹാമിന്റെ ആകസ്മിക മരണത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ചർച്ച ചെയ്യുന്നത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് 500 ശതമാനം താരിഫ് ഏർപ്പെടുത്താൻ ട്രംപിനോട് നിർദേശിച്ച നേതാവ് കൂടിയാണ് ലിൻഡ്‌സി ഗ്രഹാം.
ഇറാനോ റഷ്യയോടെ യുഎസ് സെനറ്റർക്ക് വിഷംകൊടുത്ത് കൊന്നിരിക്കാമെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ഗ്രഹാമിൻ്റെ മരണത്തെ ഇറാനിയൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളും ആഘോഷിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു ഗൂഢാലോചന സിദ്ധാന്തം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിനിടെ ഉയർന്ന കൊലപാതക ആഹ്വാനത്തിൽ ട്രംപിനൊപ്പം ഗ്രഹാമിൻ്റെ പേരും ഉയർത്തിയിരുന്നു. ഗ്രഹാമിൻ്റെയടക്കം ചിത്രങ്ങളുയർത്തിയായിരുന്നു ജനക്കൂട്ടം വധിക്കുമെന്ന ആഹ്വാനം ഇറാനിൽ ചെയ്തിരുന്നത്.
അമേരിക്ക ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കണമെന്നും സാമ്പത്തിക ഉപരോധങ്ങൾ കടുപ്പിക്കണമെന്നും വാദിച്ചിരുന്ന യുഎസിലെ പ്രധാനികളിൽ ഒരാളായിരുന്നു ഗ്രഹാം ഇറാന്റെ ആണവ നിലയങ്ങൾക്കും എണ്ണ ശുദ്ധീകരണശാലകൾക്കും നേരെ അമേരിക്ക ആക്രമണം നടത്തണമെന്നും വാദിച്ചിരുന്നു.ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചിമിൻ നെതന്യാഹു ലിൻഡ്സി ഗ്രഹാം എന്നാണ് വിശേഷിപ്പിച്ചത് ഇസ്രായേലിന്റെ സുരക്ഷയ്ക്കായി നിലകൊണ്ട ഒരു ‘കരുത്തുറ്റ കവചമായിരുന്നു’ എന്നാണ്. ഗ്രഹാമിനെ ‘സ്വാതന്ത്ര്യത്തിൻ്റെ യഥാർത്ഥ സംരക്ഷകൻ’ എന്നാണ് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി വിശേഷിപ്പിച്ചത്.
10 തവണ ഗ്രഹാം റഷ്യയുടെ അധിനിവേശത്തിന് ശേഷം യുക്രൈൻ സന്ദർശിച്ചിട്ടുണ്ട്. മരണത്തിന് തൊട്ടുമുമ്പും അദ്ദേഹം സന്ദർശനം നടത്തി. ഈ സന്ദർശനത്തിൽ റഷ്യക്കെതിരായ ഉപരോധ പാക്കേജുമായി മുന്നോട്ട് പോകാൻ ട്രംപ് ഭരണകൂടവുമായി ധാരണയുണ്ടാക്കിയതായും വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തിരുന്നു. മുമ്പ് ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന ഗ്രഹാം പിന്നീട് അദ്ദേഹത്തിൻ്റെ അടുത്ത അനുയായി ആയി മാറുകയായിരുന്നു. ഇറാൻ, റഷ്യ തുടങ്ങിയ വിഷയങ്ങളിൽ വിദേശനയ ഉപദേശങ്ങൾ നൽകിയാണ് അദ്ദേഹം ട്രംപുമായി അടുത്തത്.
Was Trump’s advisor Lindsey Graham poisoned? It has sparked a major debate.













