വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിലെത്തി; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി

കോട്ടയം: വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ പുതുപ്പള്ളിയിൽ. പുതുപ്പള്ളി പള്ളിയിലെത്തിയ താരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ എം.എൽ.എ. ഡ്രൈവ് ചെയ്ത വാഹനത്തിലാണ് താരം പള്ളിയിലേക്ക് എത്തിയത്. ചാണ്ടി ഉമ്മൻ, അദ്ദേഹത്തിന്റെ സഹോദരി മറിയ ഉമ്മൻ, പുതുപ്പള്ളി പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്നാണ് ഇതിഹാസ താരത്തെ സ്വീകരിച്ചത്.

ഒരുമണിയോടെയാണ് പുതുപ്പള്ളിയിലെത്തിയത്. പുതുപ്പള്ളി കവലയില്‍ സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ക്രിസ് ഗെയില്‍ പങ്കെടുത്തു. തുടർന്ന് ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലെ പൊതുപരിപാടിയിൽ പങ്കെടുത്തു. നൂറുകണക്കിന് ആരാധകരാണ് പുതുപ്പള്ളിയിൽ താരത്തെ നേരിൽ കാണാൻ തടിച്ചുകൂടിയത്.

അതേസമയം, കൊച്ചി ബ്ലൂ ടൈഗേഴ്സ് സഹ ഉടമയായ ക്രിസ് ഗെയിൽ ശനിയാഴ്ച രാവിലെ 8.40-നുള്ള ബാംഗ്ലൂർ ഇൻഡിഗോ വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഗെയ്ൽ കോട്ടയത്ത് എത്തിയത്. നിശ്ചയിച്ചിരുന്ന സമയത്തേക്കാൾ രണ്ടര മണിക്കൂർ വൈകി ഉച്ചയ്ക്ക് 12.25 ഓടെയാണ് അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ പുതുപ്പള്ളിയിൽ ഇറങ്ങിയത്..

West Indies cricketer Chris Gayle visited Puthuppally and paid floral tributes at Oommen Chandy’s grave.

More Stories from this section

family-dental
witywide