ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ; ‘വി.ഡി. സതീശൻ കെ.എസ്.യുവിനെ മോശമായി പറഞ്ഞിട്ടില്ല’

തൃശൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനെ ഒഴിവാക്കിയിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ വ്യക്തമാക്കി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നത്. മാധ്യമങ്ങൾ വാർത്തകളെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും, മുഖ്യമന്ത്രി വി.ഡി. സതീശൻ കെ.എസ്.യുവിനെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ ചാണ്ടി ഉമ്മൻ പറഞ്ഞു.

സോളാർ കേസിൽ ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും സത്യം എന്നായാലും പുറത്തുവരുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. ചില കോണുകളിൽ നിന്ന് ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമങ്ങളുണ്ടായിട്ടുണ്ട്. സോളാർ കേസിൽ മാധ്യമങ്ങൾ സ്വയംവിമർശനത്തിന് തയ്യാറാകണമെന്നും, മുൻപ് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ മാധ്യമങ്ങൾ തന്നെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതും ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Oommen Chandy Commemoration: CM Not Excluded, Says Chandy Oommen

Also Read

More Stories from this section

family-dental
witywide