കാക്കകളെ ‘മാഗ’ തൊപ്പി ആക്രമിക്കുന്ന ‘സൈന്യമാക്കി’ യുവാവ്; വിഡിയോ വൈറൽ

ചുവപ്പ് നിറത്തിലുള്ള “Make America Great Again” (MAGA-മാഗ) തൊപ്പികൾ ലക്ഷ്യമിടുന്നതിന് കാക്കകളെ പരിശീലിപ്പിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. എക്സിൽ @biz_dave എന്ന യൂസർനെയിമിലുള്ള ഒരാളാണ് ഈ പരീക്ഷണത്തിന് പിന്നിൽ.

ഏകദേശം 7 മാസത്തോളം നീണ്ട പ്രക്രിയയിലൂടെയാണ് ഇയാൾ കാക്കകളെ ഇതിനായി പരിശീലിപ്പിച്ചതെന്ന് ഡേവ് വിശദീകരിക്കുന്നുണ്ട്. നിലക്കടലയും മറ്റും ഉപയോഗിച്ച് കാക്കകളെ “തൊപ്പി മോഷ്ടിക്കുന്ന സൈന്യം” ആക്കി മാറ്റുകയായിരുന്നു. ഭക്ഷണം നൽകി കാക്കകളുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു ആദ്യ പടി. ശേഷം, ചുവന്ന നിറത്തിലുള്ള കപ്പുകൾക്ക് താഴെ ഭക്ഷണം ഒളിപ്പിച്ചു വെച്ചാണ് അദ്ദേഹം പരിശീലനത്തിൻ്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നത്.

കാക്കകൾ ചുവന്ന കപ്പുകൾ മാറ്റാൻ പഠിച്ചതോടെ, ആ സ്ഥാനത്ത് ചുവന്ന ‘മാഗ’ തൊപ്പികൾ വെച്ച് പരിശീലനം തുടർന്നു. മാഗ തൊപ്പികൾ നീക്കം ചെയ്താൽ ഭക്ഷണം ലഭിക്കുമെന്ന് കാക്കകളെ ഇയാൾ പഠിപ്പിച്ചു. കാക്കകൾ മാഗ തൊപ്പികൾ കൊത്തി വലിക്കുന്ന ദൃശ്യങ്ങൾ എക്സ് ത്രെഡ്‌സ് , ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു.

ഒരു രാഷ്ട്രീയ പ്രതിരോധം എന്ന നിലയിലാണ് താൻ ഇത് ചെയ്തതെന്നാണ് ഇയാൾ അവകാശപ്പെടുന്നതെങ്കിലും നിരവധിപേർ ഇയാളെ ചോദ്യം ചെയ്തും രംഗത്തെത്തി. കാക്കകൾ എല്ലാ ചുവന്ന തൊപ്പികളെയും ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത് മറ്റ് പക്ഷികൾക്കും മനുഷ്യർക്കും അപകടമുണ്ടാക്കാമെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

മാഗ തൊപ്പികൾ 

ഡോണൾഡ് ട്രംപിൻ്റെ രാഷ്ട്രീയ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ലോകപ്രശസ്തമായ ചുവന്ന തൊപ്പികളാണ് മാഗ തൊപ്പികൾ.  “അമേരിക്കയെ വീണ്ടും മഹത്തരമാക്കുക” എന്നർത്ഥം വരുന്ന “Make America Great Again” എന്ന മുദ്രാവാക്യത്തിന്റെ ചുരുക്കപ്പേരാണ് MAGA എന്നത്. 2016-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് ട്രംപ് ഈ തൊപ്പികൾ ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് ഇത് ട്രംപ് അനുകൂലികളുടെ ഒരു പ്രധാന അടയാളമായി മാറി. സാധാരണയായി കടും ചുവപ്പ് നിറത്തിലുള്ള ഈ തൊപ്പികളിൽ വെള്ള അക്ഷരങ്ങളിലാണ് മുദ്രാവാക്യം രേഖപ്പെടുത്തിയിരിക്കുന്നത്.

Young man teaches crows to attack ‘Maga’ hat; Video goes viral

More Stories from this section

family-dental
witywide