USA News

ഇൻഷുറൻസ് കമ്പനി CEO ബ്രയാൻ തോംസൻ്റെ കൊലയാളി പിടിയിൽ, പ്രതി ലൂജി മാൻജിയോൺ കംപ്യൂട്ടർ എൻജിനീയർ
ഇൻഷുറൻസ് കമ്പനി CEO ബ്രയാൻ തോംസൻ്റെ കൊലയാളി പിടിയിൽ, പ്രതി ലൂജി മാൻജിയോൺ കംപ്യൂട്ടർ എൻജിനീയർ

ഇൻഷുറൻസ് കമ്പനി മേധാവി ബ്രയാൻ തോംമനെ കൊലപ്പെടുത്തിയ കേസിൽ പ്രതി ലൂജി മാൻജിയോൺ....

ഗോലാന്‍ കുന്നുകള്‍ ഇസ്രയേലിനു തന്നെ, വ്യക്തമാക്കി നെതന്യാഹു; ട്രംപിന് നന്ദിയും
ഗോലാന്‍ കുന്നുകള്‍ ഇസ്രയേലിനു തന്നെ, വ്യക്തമാക്കി നെതന്യാഹു; ട്രംപിന് നന്ദിയും

ജറുസലേം: ഏകദേശം 60 വര്‍ഷമായി ഇസ്രായേല്‍ കൈവശപ്പെടുത്തിയ ഗോലാന്‍ കുന്നുകള്‍ എന്നെന്നും ഇസ്രായേലിന്റേതായി....

‘310 മില്ല്യൺ നഷ്ടപരിഹാരം നൽകണം’, യുഎസിൽ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ നിന്ന് വീണ് 14 കാരൻ മരിച്ച സംഭവത്തിൽ കോടതി വിധി
‘310 മില്ല്യൺ നഷ്ടപരിഹാരം നൽകണം’, യുഎസിൽ അമ്യൂസ്മെന്റ് പാർക്കിലെ റൈഡിൽ നിന്ന് വീണ് 14 കാരൻ മരിച്ച സംഭവത്തിൽ കോടതി വിധി

ഒർലാൻഡോ: അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ നിന്ന് വീണ് 14കാരൻ മരിച്ച സംഭവത്തിൽ കുടുംബത്തിന്....

‘യുക്രൈന് അമേരിക്ക അത്യാധുനിക വിമാനങ്ങൾ വരെ നൽകി, പക്ഷേ…’; തുറന്ന് പറഞ്ഞ് സള്ളിവൻ
‘യുക്രൈന് അമേരിക്ക അത്യാധുനിക വിമാനങ്ങൾ വരെ നൽകി, പക്ഷേ…’; തുറന്ന് പറഞ്ഞ് സള്ളിവൻ

ന്യൂയോർക്ക്: എഫ്-16 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ യുക്രൈന് നൽകാൻ തീരുമാനിച്ചെങ്കിലും വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്....

‘അമേരിക്കയിലേക്ക് പറത്തിക്കോ’, എയര്‍ഹോസ്റ്റസിന്റെ കഴുത്തില്‍ ആയുധം അമർത്തി വിമാനം റാഞ്ചാൻ ശ്രമം, പ്രതി പിടിയിൽ
‘അമേരിക്കയിലേക്ക് പറത്തിക്കോ’, എയര്‍ഹോസ്റ്റസിന്റെ കഴുത്തില്‍ ആയുധം അമർത്തി വിമാനം റാഞ്ചാൻ ശ്രമം, പ്രതി പിടിയിൽ

യാത്രക്കിടെ ആകാശത്ത് വെച്ച് വിമാനം റാഞ്ചാൻ യാത്രക്കാരന്റെ ശ്രമം. മെക്‌സിക്കോയിലെ വോളാരിസ് എയർലൈൻസ്....

അസദിനെ പുറത്താക്കി വിമതർ ഭരണം പിടിച്ചെടുത്ത സിറിയയിലെ 75 ഇടങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം, പിന്നാലെ പ്രതികരണവുമായി ബൈഡൻ, ‘ലക്ഷ്യം ഭീകരരെ തുരത്തൽ’
അസദിനെ പുറത്താക്കി വിമതർ ഭരണം പിടിച്ചെടുത്ത സിറിയയിലെ 75 ഇടങ്ങളിൽ അമേരിക്കയുടെ വ്യോമാക്രമണം, പിന്നാലെ പ്രതികരണവുമായി ബൈഡൻ, ‘ലക്ഷ്യം ഭീകരരെ തുരത്തൽ’

ദമസ്കസ്: വിമത സേന പിടിച്ചടക്കിയ സിറിയയിലെ ഐ.എസ്.ഐ.എല്‍ കേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണം നടത്തിയതായി അമേരിക്ക.....

മെഡിറ്ററേനിയൻ കടലിലെ ഏക സൈനിക താവളം റഷ്യ ഒഴിപ്പിക്കുന്നു
മെഡിറ്ററേനിയൻ കടലിലെ ഏക സൈനിക താവളം റഷ്യ ഒഴിപ്പിക്കുന്നു

ഡമാസ്കസ്: മെഡിറ്ററേനിയൻ കടലിൽ തങ്ങൾക്കുള്ള ഏക നാവികത്താവളമായ ടാർട്ടസ് റഷ്യ ഒഴിപ്പിച്ചു തുടങ്ങി.....

ഹെവൻലി ട്രംപറ്റ് – ക്രിസ്തുമസ് സംഗീത സായാഹ്നം  വേറിട്ട അനുഭവമായി
ഹെവൻലി ട്രംപറ്റ് – ക്രിസ്തുമസ് സംഗീത സായാഹ്നം  വേറിട്ട അനുഭവമായി

ഷാജി രാമപുരം ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ....

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക തിരുബാലസഖ്യത്തിന്റെ ” ലഞ്ച് വിത്ത് സാൻ്റ” ശ്രദ്ധേയമായി
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവക തിരുബാലസഖ്യത്തിന്റെ ” ലഞ്ച് വിത്ത് സാൻ്റ” ശ്രദ്ധേയമായി

അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുബാല....

ന്യൂയോർക്ക് കേരളാസമാജം കുടുംബസംഗമം അവിസ്മരണീയമായി
ന്യൂയോർക്ക് കേരളാസമാജം കുടുംബസംഗമം അവിസ്മരണീയമായി

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്:  അരനൂറ്റാണ്ടിലധികമായി നിലനിൽക്കുന്ന ന്യൂയോർക്കിലെ ഏറ്റവും പുരാതന സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിരണ്ടാമത് കുടുംബ സംഗമവും വാർഷിക ഡിന്നറും അതി വിപുലമായി നടത്തി.  പ്രശസ്ത മലയാള സാഹിത്യ എഴുത്തുകാരൻ ഇ. സന്തോഷ് കുമാറിന്റെ സാന്നിധ്യം പങ്കെടുത്ത ഏവർക്കും സന്തോഷകരമായി. സമാജം കുടുംബാംഗങ്ങളുടെ സംഗമം എല്ലാവർക്കും മുൻകാല സ്മരണകൾ പങ്കിടുവാനുള്ള വേദിയായി മാറുകയും ചെയ്തു. സമാജത്തിൻറെ അൻപത്തിരണ്ടാമതു പ്രസിഡന്റായ സിബി ഡേവിഡിന്റെ അധ്യക്ഷതയിൽ കൂടിയ ഔദ്യോഗിക യോഗത്തിൽ സെക്രട്ടറി സജി എബ്രഹാം, ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സണ്ണി പണിക്കർ, ട്രഷറർ വിനോദ് കെയാർക്കേ, വൈസ് പ്രസിഡൻറ് മേരി ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജോസി സഖറിയ, മുഖ്യ അതിഥി മലയാളത്തിലെ എഴുത്തുകാരനായ ഇ. സന്തോഷ്‌ കുമാർ എന്നിവർ വേദി പങ്കിട്ടു.  കുടുംബ സംഗമത്തിന് എത്തിച്ചേർന്ന നിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത പ്രസിഡൻറ് സിബി, കഴിഞ്ഞ ഒരു വർഷത്തെ തന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് സമാജത്തിലെ എല്ലാ അംഗങ്ങളും ചെയ്തു തന്ന പിന്തുണയ്ക്കും സഹകരണത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. “കഴിഞ്ഞ അൻപത്തിയൊന്നു വർഷം കേരളത്തിന്റെ സംസ്കാരം കാത്തു സൂക്ഷിച്ച് ഈ പ്രസ്ഥാനത്തെ വളർത്തിക്കൊണ്ടുവന്ന പ്രഗത്ഭമതികളായ നേതാക്കളുടെ പിന്തുടർച്ചക്കാരനായി അൻപത്തിരണ്ടാമതു പ്രസിഡന്റായി സമാജത്തെ നയിക്കുവാൻ എന്നെ ചുമതലപ്പെടുത്തിയ എല്ലാ അംഗങ്ങൾക്കും നന്ദി അർപ്പിക്കട്ടെ. മലയാളീ സംസ്കാരം നിലനിർത്തുന്ന ഈ സംഘടനയിൽ വ്യക്തികൾ തമ്മിൽ മുമ്പ് ഉണ്ടായിരുന്ന ആ ഇഴയടുപ്പം ഇപ്പോൾ കുറഞ്ഞു പോകുന്നുണ്ടോ എന്ന് സംശയിക്കുന്നു. ഒരു പക്ഷെ ആദ്യകാലങ്ങളിൽ ഒന്നോ രണ്ടോ മലയാളീ സംഘടനകൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് ഡസൻ കണക്കിന് സംഘടനകൾ രൂപീകരിക്കപ്പെട്ടതിനാൽ അംഗങ്ങൾ പല സംഘടനകളിലായി ചിതറിപ്പോയതായിരിക്കാം അൽപ്പം അംഗത്വ സാന്നിദ്ധ്യത്തിന്റെ ശോഷണത്തിന് കാരണമായത്. എന്തായാലും ഈ ആദ്യകാല സംഘടനയുടെ സാംസ്കാരിക മൂല്യം കാത്തു സൂക്ഷിച്ച് മുമ്പോട്ട് പോകുവാൻ നമുക്കേവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ സാംസ്കാരിക സംഘടനയുടെ 2024 വർഷത്തെ അവസാനത്തെ വാർഷിക ഡിന്നർ മീറ്റിംഗിൽ യുവ മലയാള സഹിത്യകാരനായ ഇ. സന്തോഷ്  കുമാറിനെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണ്. ഏവർക്കും നന്ദിയും  ആശംസകളും ഒരിക്കൽ കൂടി അർപ്പിക്കുന്നു”  അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ്‌  സിബി പ്രത്യാശ പ്രകടിപ്പിച്ചു. മുഖ്യാതിഥി സാഹിത്യകാരനായ ഇ. സന്തോഷ് കുമാർ കഴിഞ്ഞ ഒരു മാസക്കാലമായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുവാനും ഇവിടെയുള്ള മലയാളികളുടെ ജീവിത ശൈലികൾ കണ്ടു മനസ്സിലാക്കുവാനും ലഭിച്ച അവസരങ്ങൾ ജീവിതത്തിലെ ഭാഗ്യമായി കണക്കാക്കുന്നു എന്ന സംതൃപ്തി തന്റെ മുഖ്യ പ്രഭാഷണത്തിൽ പ്രകടിപ്പിച്ചു.  “ഏത് രാജ്യത്ത് ചെന്നാലും അവിടുത്തെ സാഹചര്യങ്ങളുമായി അലിഞ്ഞു ചേർന്ന് ജീവിക്കുവാനും അവരുടെ സംസ്കാരവുമായി ഇഴുകി ചേരുവാനും മലയാളികൾ പ്രാപ്തരാണ്. അതിന് ഉദ്ദാഹരണമായി ഒരു കഥ പറയാം. എട്ടാം നൂറ്റാണ്ടിൽ ഇന്നത്തെ ഇറാനായ പേർഷ്യയിൽ പീഡനം അനുഭവിച്ചിരുന്ന കുറെ പാഴ്സികൾ പായ്ക്കപ്പൽ കയറി ഇന്ത്യൻ തീരത്ത് എത്തിച്ചേർന്നു. ഗുജറാത്തിന്റെ തീരപ്രദേശമായ സൻജാൻ എന്ന ഗ്രാമത്തിൽ അവരുടെ പായ്ക്കപ്പൽ എത്തിയപ്പോൾ ആ ഗ്രാമത്തിലെ  ഹിന്ദു രാജാവിനോട് അവർക്ക് അഭയം തരണമെന്ന് ആംഗ്യ ഭാഷയിൽ അഭ്യർഥിച്ചു. അവരുമായി സംവാദിക്കുവാൻ ഭാഷ വശമില്ലാതിരുന്ന നാട്ടുരാജാവ് ഒരു ഗ്ലാസിൽ തുളുമ്പി നിൽക്കുന്ന രീതിയിൽ ഒരു കപ്പ് പാൽ അവർക്കു കൊടുത്തുവിട്ടു. ഒരു തുള്ളി പാല് പോലും  ഇനി ആ കപ്പിൽ  ഉൾക്കൊള്ളുവാൻ സാദ്ധ്യമല്ല. അതിനാൽ ആ പ്രദേശത്ത് അവരെ ഉൾക്കൊള്ളുവാൻ തീരെ സ്ഥലമില്ല എന്നതിന്റെ സൂചകമായി പാഴ്സികളെ അറിയിച്ചു. എന്നാൽ പാഴ്‌സികളുടെ നേതാവ് ഒരു സ്പൂൺ പഞ്ചസാര എടുത്ത് കപ്പ് തുളുമ്പി നിന്ന ആ പാലിലേക്ക് സാവധാനം ഇട്ടു. ഒരു തുള്ളി പാൽ....