USA News
വാഷിംഗ്ടണ്‍: ഇസ്രയേൽ – ഇറാൻ സംഘര്‍ഷം കടുക്കുമ്പോൾ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ തുടര്‍ന്ന് യുഎസ്....
ടെഹ്റാൻ: സംഘർഷത്തിന്റെ അഞ്ചാം നാളിൽ ഇറാനും ഇസ്രയേലും തമ്മിൽ രൂക്ഷ ആക്രമണം തുടരുന്നു.....
വാഷിംഗ്ടണ്‍: ഇറാനുമേലുള്ള ആകാശത്ത് ഇപ്പോൾ പൂർണ്ണമായ നിയന്ത്രണമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.....
അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഫാദേഴ്‌സ്....
വാഷിംഗ്ടൺ: അമേരിക്കൻ സന്ദര്‍ശനത്തിനെത്തിയ പാകിസ്താന്റെ സൈനിക മേധാവി അസിം മുനീറിനെതിരെ പ്രതിഷേധം. അതിശക്തമായ....
ബെയ്ജിംഗ്: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം വഷളാക്കിയതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ....
ആൽബർട്ട: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കാനഡയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്താൻ വിഘടനവാദികളുടെ....
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കെതിരായി, ഞങ്ങളുടെ ആളുകൾക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ....
അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം....
മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ കഴിഞ്ഞ ദിവസം നടത്തപ്പെട്ട മലയാളം ഗ്ലോബൽ വോയിസ് 56 – 28 ചീട്ടുകളികൾ വളരെ ആവേശകരമായി പര്യവസാനിച്ചു. ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമമായ മലയാളം ഗ്ലോബൽ വോയിസ് പത്രാധിപർ കേരളാ സെന്ററുമായി സഹകരിച്ച് രാവിലെ എട്ടു മുതൽ ആവേശോജ്ജ്വലമായി നടത്തപ്പെട്ട ചീട്ടുകളി മത്സരം രാത്രി പതിനൊന്ന് മണിയുടെയാണ് അവസാനിച്ചത്. ന്യൂയോർക്കിലെ വിവിധ സ്ഥലങ്ങളിൽ നിന്നും, ഫിലാഡൽഫിയ, ന്യൂജേഴ്‌സി, കണക്ടിക്കട്ട്, ഡെലവെർ, വാഷിംഗ്‌ടൺ ഡി.സി. എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഇരുപതോളം ടീമുകളാണ് വാശിയേറിയ കളികളിൽ മാറ്റുരച്ചത്. 56 ചീട്ടുകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ ലോങ്ങ് ഐലൻഡ് ന്യൂഹൈഡ് പാർക്കിലെ സന്തോഷ് മാനുംകൽ, ബാബു മാനുംകൽ, ബേബി കോളങ്ങയിൽ സഖ്യത്തിന് ന്യൂയോർക്കിലെ പ്രമുഖ സി.പി.എ എബ്രഹാം ഫിലിപ്പ് സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും എബ്രഹാം ഹിലിപ്പ് തന്നെ വിജയികൾക്ക് സമ്മാനിച്ചു. രണ്ടാം സമ്മാനം കരസ്ഥമാക്കിയ ന്യൂ ജേഴ്‌സി ടീം അംഗങ്ങളായ ജോസഫ് ചാമക്കാലായിൽ, ശ്രീകുമാർ മേനോൻ, സന്തോഷ് ജോർജ് എന്നിവർക്ക് ഗ്ലോബൽ വോയിസ് എഡിറ്റോറിയൽ ബോർഡ് അംഗമായ മാത്യുക്കുട്ടി ഈശോ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. വാഷിംഗ്‌ടൺ ഡി.സി.യിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത ബിനോയ് ശങ്കരത്ത്, അരുൺ സുരേന്ദ്രനാഥ്, ഗോപകുമാർ ടീം മൂന്നാം സമ്മാനവും ന്യൂജേഴ്സിയിൽ നിന്നും പങ്കെടുത്ത ബിജു അപ്പൻ, ജോസ് വർക്കി, ബിജു ചക്കുപുരക്കൽ എന്ന ടീം നാലാം സമ്മനവും കരസ്ഥമാക്കി. മൂന്നാം സമ്മനമായ ട്രോഫിയും ക്യാഷ് അവാർഡും കേരളാ സെന്റർ പ്രസിഡൻറ് അലക്സ് എസ്തപ്പാനും നാലാം സമ്മാനമായ ട്രോഫിയും ക്യാഷ് അവാർഡും മലയാളം ഗ്ലോബൽ വോയിസ് ചീഫ് എഡിറ്റർ ഫിലിപ്പ് മഠത്തിലും വിജയികൾക്ക് സമ്മാനിച്ചു. ഒന്നാം സമ്മാനമായ എവർ റോളിങ്ങ് ട്രോഫി സി.പി.എ എബ്രഹാം ഫിലിപ്പും മറ്റ് ട്രോഫികളെല്ലാം യുവ സംരംഭകനും കുട്ടനാടൻ-സന്തൂർ റസ്റ്റോറന്റ് പാർട്ണറുമായ ഫെബിൻ സൈമനുമാണ് സ്പോൺസർ ചെയ്തത്. ഉച്ചക്ക് ശേഷം ആരംഭിച്ച 28 മത്സരവും ധാരാളം ടീമുകളുടെ പങ്കാളിത്തത്താൽ ശ്രേദ്ധേയമായി. വളരെ അച്ചടക്കത്തോടും ക്രമീകൃതമായും നടത്തപ്പെട്ട മത്സരങ്ങൾ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ട്രഷററും ന്യൂയോർക്കിലെ പ്രശസ്ത വോളീബോൾ താരവുമായ ബിഞ്ചു ജോൺ, ഫോമാ മെട്രോ റീജിയൺ സെക്രട്ടറി ബോബി (ജോഷ്വ), ബിസിനസ്സ് സംരംഭകനും മലയാളം ഗ്ലോബൽ വോയിസ് അഡ്വൈസറുമായ ജെയിംസ് പിറവം തുടങ്ങിയവരുടെ മുഖ്യ മേൽനോട്ടത്തിലാണ് നിയന്ത്രിക്കപ്പെട്ടത്. 28 ചീട്ടുകളികളിൽ ഒന്നാം സമ്മാനാർഹരായ പീറ്റർ ജോസഫ്, സിബി മാത്യു, ബെന്നി ജേക്കബ് സഖ്യത്തിന് രാജ് ഓട്ടോ പുഷ്പരാജൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും രാജ് ഓട്ടോ സാരഥി രാജേഷ് പുഷ്പരാജൻ സമ്മാനിച്ചു.....







