
യുഎസ് സേനയുടെ ഓസ്പ്രീ വിമാനം പടിഞ്ഞാറൻ ജപ്പാനിലെ കടലിൽ തകർന്നു വീണ് ഒരാൾ മരിച്ചു. രണ്ടു പേരെ കാണാതായി. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. യാകുഷിമ ദ്വീപിന് 3 മൈൽ ദൂരെ കടലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങളും ഒരാളുടെ മൃതദേഹവും ജപ്പാൻ കോസ്റ്റ് ഗാർഡ് കണ്ടെത്തി. കടലിൽ വീണ 3 പേരെ മീൻപിടുത്ത ബോട്ടുകൾ രക്ഷപ്പെടുത്തി. ഇവരുടെ സ്ഥിതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
വിമാനം എമർജൻസി ലാൻഡിങ്ങിനായി തൊട്ടടുത്ത വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്നു. വിമാനത്തിന്റെ ഇടതു വശത്തെ എൻജിനിൽനിന്ന് തീ പടർന്ന് വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. യുഎസ് സേന അന്വേഷണം ആരംഭിച്ചു. ഏതാണ്ട് 54000 യുഎസ് പട്ടാളക്കാർ ജപ്പാൻ്റെ വടക്കുള്ള ദ്വീപ് സമൂഹങ്ങളിലുണ്ട്. സൌത്ത്ചൈന കടലിൽ ചൈനയുടെ സ്വാധീനം കൂടിവരുന്ന സാഹചര്യത്തിലാണ് യുഎസ് കൂടുതൽ പട്ടാളക്കാരെ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.
1 Killed As US Osprey Military Aircraft Carrying 6 Crashes Off Japan










