യുഎസിൽ ഈ ആഴ്ച നോർതേൺ ലൈറ്റ്സ് … കാണാൻ മറക്കേണ്ട

ഈ ഭൂമിയിലെ ഏറ്റവും മനോഹര കാഴ്ചകളിലൊന്നാണ് നോർത്തേൺ ലൈറ്റ്സ് . മലയാളത്തിൽ ഇതിനെ ധ്രുവദീപ്തി എന്നാണ് വിശേഷിപ്പിക്കാറ്. കാനഡയിലും യുഎസിൻ്റെ വടക്കൻ ഭാഗങ്ങളിലും ഈ ആഴ്ച ധ്രുവദീപ്തി കാണാം എന്ന് റിവർട്ടണിലുള്ള ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സിയാറ്റിൽ, വ്യോമിങ്, വാഷിങ്ടൺ, മെയ്നി തുടങ്ങിയസ്ഥലങ്ങളിൽ ആകാശത്തിന് വർണവ്യതിയാനങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കൊളറാഡോ, മിസൌറി എന്നിവിടങ്ങളിൽ വരും ദിനങ്ങളിൽ ധ്രുവദീപ്തി കാണാനാകും.

ധ്രുവപ്രദേശത്തോട് അടുത്തുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഈ കാഴ്ച വിരുന്ന്. ചക്രവാള സീമകളിൽ അതി മനോഹരമായ നിറങ്ങൾ വാരിവിതറുന്ന അപൂവ പ്രതിഭാസം. സൂര്യ രശ്മികൾ ഭൂമിയുടെ അന്തരീക്ഷത്തിലെ വിവിധ വാതകകണങ്ങളുമായി കൂട്ടിയിച്ചാണ് ധ്രുവദീപ്തിയുണ്ടാകുന്നത്. ആകാശം ഒരു വലിയ ക്യാൻവാസായി മാറുകയും അവിടെ അതി മനോഹരമായ വർണങ്ങളുടെ ഒരു സംഘനൃത്തം ആരംഭിക്കുകയും ചെയ്യും. അതി മനോഹരനും ഭീതിതവുമായ കാഴ്ച എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. പല വിനോദ സഞ്ചാരികളും ഈ ഒരു ദിനത്തിനായി കാത്തിരിക്കാറുണ്ട്.

ഭൌമ കാന്തിക തരംഗങ്ങളുടെ വലിയ പ്രവാഹമുണ്ടാകുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് ഇത്. അതിനാൽ തന്നെ വാർത്താ വിതരണ സംവിധാനങ്ങളെ ഇത് ബാധിക്കാറുണ്ട്. ഒരുപാട് സാറ്റലൈറ്റുകൾ ഇതു മൂലം പ്രവർത്തനരഹിതമായിട്ടുണ്ട്.

chances to spot Northern Lights in US this week

More Stories from this section

family-dental
witywide