അമേരിക്കൻ താരം എൽവിസ് പ്രെസ്‌ലിയുടെ ‘ലയൺ ക്ലോ’ നെക്ലേസ് ലേലത്തിന്

റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമായിരുന്ന എൽവിസ് പ്രെസ്‌ലിയുടെ സ്വർണ്ണ നിറത്തിലുള്ള, വജ്രങ്ങളും മാണിക്യങ്ങളും പതിച്ച ‘ലയൺ ക്ലോ’ നെക്ലേസ് ലേലം ചെയ്യുന്നു.

ലേലത്തുക തുടങ്ങുന്നത് രണ്ടുകോടി 91 ലക്ഷം രൂപയ്ക്കാണ്. എട്ടരക്കോടി വരെയാണ് പ്രതീക്ഷിക്കുന്ന തുക. എൽവിസിന്‍റെ “കിംഗ് ഓഫ് റോക്ക് ആൻഡ് റോൾ” എന്ന പദവിയുടെ പ്രതീകമായി പലപ്പോഴും ഈ നെക്ലേസ് വിലയിരുത്തപ്പെട്ടിരുന്നു. ‘ഹോളി ഗ്രെയ്ൽ’ എന്നറിയപ്പെടുന്ന ഈ നെക്ലേസ് വർഷങ്ങളായി എൽവിസ് പ്രെസ്ലി മ്യൂസിയത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്.

എൽവിസ് പ്രെസ്‌ലി സ്റ്റേജ് ഷോകളിലും യാത്രാവേളകളിലും ധരിച്ചിരുന്ന ആഭരണമാണ് സ്വര്‍ണ്ണത്തില്‍ പണിത സിംഹ നഖ നെക്ലേസ്. സിംഹ നഖത്തിന് മുകളിലായി വജ്രങ്ങളും മാണിക്യവും പതിച്ചതാണ് നെക്ലേസ്.

1975-ൽ മുഹമ്മദ് അലിയുമായുള്ള കൂടിക്കാഴ്ചാ വേളയില്‍ ഉൾപ്പെടെ പല അവസരങ്ങളിലും അദ്ദേഹം ഈ നെക്ലേസ് ധരിച്ചിരുന്നു. ഗോട്ടാ ഹാവ് റോക്ക് ആൻഡ് റോളിനൊപ്പമാണ് ഈ നെക്ലേസും ലേലത്തിനെത്തുന്നത്. വർഷങ്ങളായി എൽവിസ് പ്രെസ്ലി മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നതിനാല്‍ ഈ ലേല വസ്തു ഔദ്യോഗിക ആധികാരികതയോടെയാണ് ലേലത്തിനെത്തുന്നതെന്നും സ്ഥാപനം ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide