ജനങ്ങൾക്ക് വേണ്ടി! ട്രംപുമായി ചർച്ചയ്ക്ക് തയാറെന്ന് മിഷിഗൺ സെനറ്റർ ഇലക്ട് അബ്ദുൾ എൽ-സയ്യിദ്; സെനറ്റ് നേതൃത്വ മാറ്റത്തിലും സൂചന

വാഷിം​ഗ്ടൺ: പരസ്പരമുള്ള രാഷ്ട്രീയ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കുമൊടുവിൽ, മിഷിഗണിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്ന് മിഷിഗണിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സെനറ്റർ അബ്ദുൾ എൽ-സയ്യിദ്. എ.ബി.സിയുടെ ‘ദിസ് വീക്ക്’ പരിപാടിയിലാണ് അദ്ദേഹം തൻ്റെ നയം വ്യക്തമാക്കിയത്.

രാഷ്ട്രീയത്തിൽ നിന്ന് കോർപ്പറേറ്റ് പണമൊഴുക്ക് തടയുക, സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കുക, എല്ലാവർക്കും ആരോഗ്യ പരിരക്ഷ ലഭിക്കുന്ന ‘മെഡികെയർ ഫോർ ഓൾ’ നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കായി ആരോടും ചർച്ച നടത്താൻ താൻ സന്നദ്ധനാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയമാണ് ട്രംപ് ലക്ഷ്യമിടുന്നതെങ്കിൽ സ്റ്റീഫൻ മില്ലറെപ്പോലുള്ളവരെ വൈറ്റ് ഹൗസ് തലപ്പത്ത് നിയമിക്കുകയാണ് അദ്ദേഹം ചെയ്യുകയെന്നും എൽ-സയ്യിദ് കൂട്ടിച്ചേർത്തു.

പ്രചാരണ കാലയളവിൽ എൽ-സയ്യിദിന്റെ മുസ്ലീം മതവിശ്വാസത്തെ ട്രംപ് പരസ്യമായി വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപിനെ “ഗൗരവമില്ലാത്ത വിഡ്ഢി” എന്നും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെ “ഭീരു” എന്നും എൽ-സയ്യിദും വിശേഷിപ്പിച്ചിരുന്നു. അതേസമയം, സെനറ്റിലെ ഡെമോക്രാറ്റിക് നേതൃത്വവുമായി ബന്ധപ്പെട്ട് ചാക്ക് ഷൂമറെ വീണ്ടും പിന്തുണയ്ക്കുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും ക്രിസ് വാൻ ഹൊളനെപ്പോലുള്ള നേതാക്കളെ പരിഗണിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide