അലാസ്ക സെനറ്റ് പോരാട്ടം നിയമ യുദ്ധത്തിലേക്ക്: നിരസിച്ച തപാൽ വോട്ടുകളുടെ കണക്കുകൾ ആവശ്യപ്പെട്ട് മേരി പെൽറ്റോള കോടതിയിൽ

അലാസ്ക: അലാസ്കയിലെ കടുത്ത സെനറ്റ് മത്സരത്തിൽ തിരിമറികളും തെറ്റിദ്ധാരണകളും ഒഴിവാക്കാൻ നിരസിക്കപ്പെട്ട തപാൽ/അബ്സെന്റീ ബാലറ്റ് വോട്ടുകളുടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മേരി പെൽറ്റോള സംസ്ഥാന ഇലക്ഷൻ ഡിവിഷനെതിരെ നിയമനടപടി സ്വീകരിച്ചു. നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സള്ളിവനേക്കാൾ ചെറിയ വോട്ട് ഭൂരിപക്ഷത്തിൽ പെൽറ്റോള മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും, ആയിരക്കണക്കിന് പോസ്റ്റൽ വോട്ടുകൾ ഇനിയും എണ്ണിത്തീരാനുണ്ട്.

ഇതിൽ സാങ്കേതിക കാരണങ്ങളാൽ നിരസിക്കപ്പെട്ട വോട്ടുകളിൽ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ടാണ് പെൽറ്റോള അലാസ്ക സുപ്പീരിയർ കോടതിയെ സമീപിച്ചത്. യോഗ്യരായ ഒരു വോട്ടറുടെയും വോട്ട് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പെൽറ്റോളയുടെ ക്യാമ്പയിൻ വക്താക്കൾ പ്രസ്താവിച്ചു.

റാങ്ക്ഡ്-ചോയ്സ് വോട്ടിംഗ് രീതിയുള്ള അലാസ്കയിൽ നവംബർ 18-ഓടെ മാത്രമേ വോട്ടെണ്ണലും ടാബുലേഷനും പൂർത്തിയാവുകയുള്ളൂ. നവംബർ 25-നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നത്. അന്തിമ ഫലം വൈകുന്നതോടെ ഇരു പാർട്ടികളും തമ്മിലുള്ള നിയമപ്പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.

More Stories from this section

family-dental
witywide