
കൊച്ചി: നടനും സംവിധായകനുമായ രഞ്ജി പണിക്കരെ വിലക്കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി കുടിശിക നല്കാനുണ്ടെന്നും ഇത് തീര്‍ക്കുന്നത് വരെ രഞ്ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക് അറിയിച്ചു
പുതിയ ചിത്രമായ എ രഞ്ജിത് സിനിമ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. കഴിഞ്ഞ മേയിലും ഫിയോക് ഇദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
രഞ്ജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ സംഘടന അന്ന് നിസ്സകരണം പ്രഖ്യാപിച്ചത്. കുടിശ്ശിക തീര്‍ക്കുന്നത് വരെ രഞ്ജി പണിക്കരുടെ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശനത്തിന് അനുവദിക്കില്ല. സംഭവത്തില്‍ രഞ്ജി പണിക്കര്‍ പ്രതികരിച്ചിട്ടില്ല.
Tags: