ജാക് ലൂ ഇസ്രയേലിലെ യുഎസ് അംബാസിഡർ

വാഷിങ്ടൺ: ഇസ്രയേലിന് പുതിയ യുഎസ് അംബാസിഡർ. യുഎസിലെ മുൻ ട്രഷറി സെക്രട്ടറി ജാക് ലൂ ആണ് പുതിയ അംബാസിഡർ. ഇസ്രയേൽ – പലസ്തീൻ യുദ്ധ സാഹചര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥനെ ഇസ്രയേലിലേക്ക് അയക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

രണ്ട് റിപബ്ലിക്കന്മാരുടെ സഹായത്തോടെ സെനറ്റ് ഈ തീരുമാനം പാസാക്കി. 68 വയസുള്ള ലൂ ഒബാമ സർക്കാരിൻ്റെ കാലത്ത് ധനവകുപ്പ് കൈകാര്യം ചെയ്തിരുന്ന ട്രഷറി സെക്രട്ടറിയായിരുന്നു. പ്രധാനപ്പെട്ട പല ചുമതലകളും ലൂ വഹിച്ചിട്ടുണ്ട്. ലൂ ഒരു ജൂതനാണ് എന്ന പ്രത്യേകത കൂടിയുണ്ട്.

അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളിലൊന്നായ ഇസ്രയേലിനു എല്ലാ പിന്തുണയും ഉറപ്പാക്കുകയാണ് അമേരിക്ക. ആയുധങ്ങൾക്ക് പുറമെ സാമ്പത്തിക – നയതന്ത്ര സഹായങ്ങൾ കൂടി അമേരിക്ക ഉറപ്പാക്കുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ഇസ്രയേൽ സന്ദർശിക്കുന്നുണ്ട്.

Jack Lew as US ambassador to Israel

More Stories from this section

family-dental
witywide