മലയാള സിനിമയിലെ മുത്തശ്ശി സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം∙ നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ക​ർ​ണാ​ട​ക സം​ഗീ​ത​ജ്ഞ​യും ന​ർ​ത്ത​കി​യു​മാ​ണ്.

മുത്തശ്ശി വേഷങ്ങളിലൂടെയാണു സുബ്ബലക്ഷ്മി ജനശ്രദ്ധ നേടിയത്. കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് അഭിനയമേഖലയിൽ തുടക്കം. കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നടി താരാ കല്യാണിന്റെ അമ്മയാണ്. പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്

More Stories from this section

family-dental
witywide