
മാരിലൻ്റ്: നിർധനരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാനായി അക്ഷീണം പ്രയക്നിക്കുന്ന മേഴ്സിഫുൾ ചാരിറ്റീസ് സംഘടന ‘അനുമോദന രാവ്’ (appreciation Night) പരിപാടി സംഘടിപ്പിച്ചു. സഹായം നൽകാനായി മുന്നോട്ടു വന്നു സഹകരിച്ച എല്ലാ സുമനസ്സുകളെയും അഭിനന്ദിക്കാനായിരുന്നു പരിപാടി നടത്തിയത്. മാരിലൻ്റ് , ഗ്വിൻ ഓക്കിലുള്ള വൈറ്റ്ഹെഡ് , പാരഡൈസ് ഇന്ത്യൻ ക്യുസീനിലായിരുന്നു പരിപാടി. ബാൾട്ടിമോർ മേയർ സ്ഥാനാർഥി ബോബ് വാലസ് മുഖ്യാതിഥി ആയിരുന്നു. ഫൊക്കാന പ്രസിഡൻ്റ് ബാബു സ്റ്റീഫൻ, ഫൊക്കാന സെക്രട്ടറി ഡോ. കലാ ശശി , ഫാ, പോൾ പൂവത്തിങ്കൽ എന്നിവർ അതിഥികളായിരുന്നു.
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാഭ്യാസം നേടാനായി സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് മേഴ്സിഫുൾ ചാരിറ്റീസ്. ഈ സംഘടനയുടെ സഹായത്താൽ ബിഎസ് സി നഴ്സിങ് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസം നടത്തുന്ന നിരവധി വിദ്യാർഥികളുണ്ട്.
സംഘടനയുമായി സഹകരിക്കുന്ന എല്ലാവരേയും അഭിനന്ദിക്കുന്നതായും നന്ദി അറിയിക്കുന്നതായും സംഘടന പ്രസിഡൻ്റ് ജോബി കൂടാളി, സെക്രട്ടറി സജു മർക്കോസ്, ട്രഷറർ ജോയ് പാരിക്കാപ്പള്ളി, ബോർഡ് അംഗങ്ങളായ ജോസ് പറനിലം, ഗീവർ ചെറുവത്തൂർ എന്നിവർ അറിയിച്ചു.












