
ന്യൂയോർക്; നേത്രദാനത്തിൻ്റെ പ്രാധാന്യവും അതിൻ്റെ നന്മയും എല്ലാവർക്കും പരിചിതമായിരിക്കും. നേത്രദാനം വഴി നൽകപ്പെടുന്ന കണ്ണ് മുഴുവനുമായല്ല സ്വീകർത്താവിന് നൽകപ്പെടുന്നത്.
പക്ഷേ കണ്ണിൻ്റെ സോക്കറ്റും കൺപോളകളുമടക്കം പൂർണമായും ഒരു കണ്ണ് മറ്റൊരു വ്യക്തിയിൽ വച്ചു പിടിപ്പിക്കുക എന്ന അങ്ങേയറ്റം ശ്രമകരമായ ഒരു ജോലിയാണ് ന്യൂയോർക്കിലെ ലാൻകോൺ ഹെൽത്ത്സിലെ ഒരു കൂട്ടം ഡോക്ടർമാർ നിർവഹിച്ചിരിക്കുന്നത്.
ഹൈവോൾട്ട് വൈദ്യുതി ലൈനിൽ തട്ടി ഒരു കണ്ണടക്കം മുഖത്തിൻ്റെ ഒരു ഭാഗം മുഴുവൻ വെന്ത് നശിച്ചു പോയ ആരോൺ ജയിംസ് എന്ന 46 വയസ്സുകാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. രണ്ട് വർഷം മുമ്പാണ് അപകടം നടന്നത്. അതിനു ശേഷം അയാളുടെ മുഖത്തിൻ്റെ അപകടം പറ്റിയ ഭാഗം മാറ്റി പുതിയത് വച്ചു പിടിപ്പിച്ചു. 140 ആരോഗ്യ വിദഗ്ധർ ചേർന്നാണ് മുഖംമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. തുടർന്ന് കണ്ണുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. ഇദ്ദേഹത്തിന് കാഴ്ച കിട്ടുമോ എന്ന് വ്യക്തമായിട്ടില്ല. കൺപോളകളുടെ ചലനങ്ങളൊന്നും നിയന്ത്രിക്കാനായില്ലെങ്കിലും ചെറിയ സംവേദനങ്ങൾ കിട്ടുന്നുണ്ടെന്ന് ആരോൺ പറയുന്നു. നേത്ര ചികിൽസാ രംഗത്തെ നാഴികക്കല്ലാണ് ഈ സംഭവം. ആരോണിന് ഒരു കണ്ണിന് പ്രശ്നങ്ങളൊന്നുമില്ല.
New York doctors perform world’s 1st whole eye transplantation.










