
ബാബു പി സൈമൺ
ഡാളസ്: നോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജൻ യൂത്ത് ഫെലോഷിപ് കോൺഫറൻസ് നവംബർ 17 മുതൽ 19 വരെ ഡാലസ് പട്ടണത്തിനു സമീപം ലതാം സ്പ്രിങ് ക്യാംപ് ആൻഡ് റിട്രീറ് സെൻ്ററിൽ നടന്നു.
“വിറ്റ്നസ് ലിവ് ഇൻ ഫൈയ്ത്ത് ” എന്ന വിഷയമായിരുന്നു ഈ വർഷത്തെ കോൺഫറൻസിന് ചിന്താ വിഷയവുമായി തിരഞ്ഞെടുത്തത്. റീജണിലെ വിവിധ ഇടവകകളിൽ നിന്നും 130 യുവജനങ്ങൾ പങ്കെടുത്തു.വാഷിംഗ്ടൺ മാർത്തോമ ചർച്ച് വികാരിയും, യൂത്ത് ചാപ്ലിനുമായ റവ: ജയ്സൺ തോമസ് മുഖ്യ ചിന്താവിഷയം അവതരിപ്പിച്ചു.
ഒരു വിശ്വാസി എപ്രകാരമാണ് വിശ്വാസത്താൽ ക്രിസ്തുവിൻറെ സാക്ഷിയായി ജീവിക്കേണ്ടത് എന്ന് പൗലോസിന്റെ ജീവിതത്തെ ആസ്പദമാക്കി അച്ചൻ ക്ലാസുകൾ എടുത്തു. ക്രിസ്തുസാക്ഷിയാകുക എന്നാൽ അത് ഒരു ജോലിയോ പ്രത്യേകമായി നൽകിയ ഒരു ചുമതലയോ അല്ല എന്നും അനുദിനം കാണുന്നവരോട് ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പറയുവാൻ യുവജനങ്ങൾ ഏവർക്കും ചുമതലയുണ്ടെന്നും നമ്മുടെ വാക്കിലും പ്രവൃത്തിയിലും ക്രിസ്തുവിൻറെ രക്ഷയെ കുറിച്ചുള്ള സന്ദേശം പ്രതിഫലിക്കണമെന്നും അച്ഛൻ തൻറെ പ്രസംഗത്തിൽ പറഞ്ഞു.
ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ച് വികാരി റവ. സാം കെ ഈശോ, ഓസ്റ്റിൻ മാർത്തോമ ചർച്ച് വികാരി ഡെന്നിസ് ഏബ്രഹാം, കരോൾട്ടൻ മാർത്തോമ്മാ ചർച്ച് വികാരി റവ. ഷിബി ഏബ്രഹാം, ക്രോസ് വേ മാർത്തോമ്മാ ചർച്ച് വികാരി റവ. ഏബ്രഹാം കുരുവിള എന്നിവരും വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
North America – Europe Marthomma Diocese Southwest Region Youth Fellowship Conference concludes










