
വാഷിങ്ടൺ: ഇസ്രയേല്‍ – ഹമാസ് പോരാട്ടത്തിന് ശേഷം ഗാസയിലെ സമ്പൂര്‍മായ അധിനിവേശം എന്ന ഇസ്രയേൽ പദ്ധതിയോട് ബൈഡന്‍ ഭരണകൂടത്തിന് യോജിപ്പില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി . യുദ്ധത്തിന് ശേഷം ഗാസയുടെ സുരക്ഷ പൂര്‍ണമായി ഇസ്രയേല്‍ സൈന്യം ഏറ്റെടുക്കുമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തിന് പിന്നാലെയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോണ്‍ കിര്‍ബിയുടെ പ്രതികരണം.
സൈനിക നടപടിക്കു ശേഷം ‘അനിശ്ചിതകാലത്തേക്ക്’ ഗാസയുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കും എന്നായിരുന്നു എബിസി ന്യൂസിനോട് നെതന്യാഹുവിന്റെ പ്രതികരണം. ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തില്ലെങ്കില്‍ ഹമാസ് തിരിച്ചുവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, സൈനിക നടപടിയ്ക്ക് ശേഷമുള്ള ഗാസയുടെ ഭാവി സംബന്ധിച്ച് ആരോഗ്യകരമായ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നാണ് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ഗാസ പിടിച്ചടക്കുക എന്ന ഇസ്രയേല്‍ നീക്കം തെറ്റായ നടപടിയാകും എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡെനും നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, ഹമാസ് നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയെന്ന പേരില്‍ ഗാസയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ഒരു മാസം പിന്നിടുമ്പോള്‍ മരണം പതിനായിരം കടന്നു. യുണിസെഫിന്റെ കണക്കുകള്‍ പ്രകാരം ഗാസയില്‍ ഓരോ ദിവസവും 160 കുട്ടികളെങ്കിലും കൊല്ലപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയിലെ ആകെ മരണസംഖ്യ ഇതിനോടകം 10,328 കടന്നതായാണ് കണക്കുകള്‍. ഇതില്‍ നാലായിരത്തിലധികവും കുട്ടികളാണ്.
Reoccupation of Gaza by Israeli forces is not good; White house















