
ജിദ്ദ: പ്രദേശത്തെ ഏറ്റവും അധികം ബാധിക്കുന്ന മണല്‍ക്കാറ്റ് അടക്കമുള്ള പ്രകൃതി പ്രതിഭാസങ്ങളും കാലാവസ്ഥ വ്യതിയാനവും മുന്‍കൂട്ടി മനസ്സിലാക്കാന്‍ ആധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ സൗദി തീരുമാനം. ഇതിന് ആവശ്യമായ അത്യാധുനിക ഉപകരണങ്ങള്‍ ദേശീയ കലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇറക്കുമതി ചെയ്യും.
മണല്‍ക്കാറ്റും പൊടിക്കാറ്റും മുന്‍ കൂട്ടി മനസ്സിലാക്കാനും അതിനനുസരിച്ച് ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇതുവഴി രാജ്യത്തിനു കഴിയും. പ്രതിരോധ മാര്‍ഗങ്ങളും അതിന് വേണ്ട സാങ്കേതിക സംവിധാനങ്ങളും പ്രദേശികമായി തന്നെ ഒരുക്കാനാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ തീരുമാനം.
പുതിയ സംവിധാനം വരുന്നതോടെ കാലാവസ്ഥ പ്രവചനരംഗത്ത് ശക്തമായ സാന്നിധ്യമായി മാറാന്‍ രാജ്യത്തിന് കഴിയുമെന്നാണ് കണക്കുകൂട്ടല്‍
Saudi National Centre For meteorology to import modern Weather forecasting Equipements