
ഇന്ത്യന്‍ ടീം വേള്‍ഡ് കപ്പ് നേടുകയാണെങ്കില്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ താന്‍ നഗ്‌നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ് പ്രഖ്യാപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഫൈനലില്‍ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട സാഹചര്യത്തില്‍ നടിയുമടെ വാഗ്ദാനത്തിന്റെ ചുവടു പിടിച്ച് വന്‍ ട്രോള്‍ മഴയാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.
തെലുങ്ക് നടിയുടെ മാനം കാത്ത് ടീം ഇന്ത്യ, നടിയുടെ ആ വാഗ്ദാനം പാഴായി, ഭാരത സ്ത്രീയുടെ അഭിമാനത്തെക്കാള്‍ വലുതല്ല ഇന്ത്യയ്ക്ക് വേള്‍ഡ് കപ്പ് എന്നിങ്ങനെയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്ന ട്രോളുകള്‍. വിജനമായ വിശാഖപട്ടണം ബീച്ചിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പലരും നടിയുടെ വാഗ്ദാനം പാഴായെന്ന് നിരാശ്ശപ്പെടുന്നത്. ട്രോളുകള്‍ക്ക് പുറമേ നടിക്കെതിരെ ശക്തമായ വിമര്‍ശനവും സോഷ്യല്‍മീഡിയയില്‍ ഉയരുന്നുണ്ട്. ഇന്ത്യന്‍ ടീം ആരാധകര്‍ രൂക്ഷവിര്‍ശനമാണ് നടിക്കെതിരെ നടത്തുന്നത്.
അതേസമയം ഇന്ത്യന്‍ ടീമിനോടുള്ള സ്‌നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താന്‍ ശ്രമിച്ചത് എന്നായിരുന്നു നടിയുടെ വിശദീകരണം. തന്റെ പ്രഖ്യാപനത്തോടെ മറ്റ് ടീമിന്റെ ആരാധകര്‍ വരെ ഇന്ത്യ ജയിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. ആരാധകന്‍ അയച്ച സന്ദേശത്തിനൊപ്പമായിരുന്നു നടിയുടെ അവകാശവാദം.











