‘വെളുത്തു മെലിഞ്ഞ നീലക്കണ്ണുള്ള സുന്ദരിമാരെ മതി’; യുനൈറ്റഡ് എയര്‍ലൈന്‍സിനെതിരെ വംശീയാരോപണം ഉന്നയിച്ച് എയര്‍ഹോസ്റ്റസുമാര്‍

ലോസ് ആഞ്ജലസ്: യു.എസ് വിമാനക്കമ്പനിയായ യുനൈറ്റഡ് എയര്‍ലൈന്‍സിനെതിരെ വംശീയാരോപണം ഉന്നയിച്ച് കേസ് ഫയല്‍ ചെയ്ത് എയര്‍ഹോസ്റ്റസുമാര്‍. ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരായ ഡോണ്‍ ടോഡും ഡാര്‍ബി ക്യൂസാഡയുമാണ് ലോസ് ഏഞ്ചല്‍സില്‍ കഴിഞ്ഞ ആഴ്ച കേസ് ഫയല്‍ ചെയ്തത്. യുണൈറ്റഡിനൊപ്പം 17 വര്‍ഷത്തിലേറെ ജോലി ചെയ്തിട്ടുള്ള 50 വയസ്സുള്ള ടോഡ് കറുത്ത വര്‍ഗക്കാരിയാണ്. നാല്‍പ്പത്തിനാലുകാരിയായ ക്യുസാഡ മെക്‌സിക്കന്‍, ജൂത വംശജയാണ്. 16 വര്‍ഷത്തോളം യുനൈറ്റഡ് എയര്‍ലൈനില്‍ ജോലി ചെയ്തിട്ടുണ്ട്.

ലോസ് ആഞ്ചലസ് ഡോഡ്‌ജേഴ്‌സ് എന്ന ബേസ്‌ബോള്‍ ടീമിനായുള്ള ചാര്‍ട്ടേഡ് വിമാനത്തിലേക്ക് എയര്‍ ഹോസ്റ്റസുമാരെ തിരഞ്ഞെടുത്തപ്പോള്‍ തങ്ങളെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരുവരും പരാതി നല്‍കിയിരിക്കുന്നത്. അഭിമുഖപരീക്ഷ നടത്തിയാണ് എയര്‍ഹോസ്റ്റസുമാരെ ഡോഡ്‌ജേഴ്‌സിന്റെ ചാര്‍ട്ടേഡ് വിമാനത്തിലേക്ക് തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ വിശദീകരണങ്ങള്‍ നല്‍കാതെ തങ്ങളെ പുറത്താക്കിയതിനു പിന്നാലെ അഭിമുഖം പോലും നടത്താതെ ചില എയര്‍ഹോസ്റ്റസിനെ ടീമിലേക്ക് ചേര്‍ക്കുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു.

ഇത് ചോദ്യം ചെയ്തപ്പോള്‍ ഡോഡ്‌ജേഴ്‌സ് ടീം അംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രൂപപ്രകൃതമുള്ളവരാണെന്നായിരുന്നു ലഭിച്ച മറുപടി. വെളുത്തു മെലിഞ്ഞ ശരീരവും നീലക്കണ്ണുകളും യുവതികളുമായിരിക്കുന്നവരെയാണ് ടീം അംഗങ്ങള്‍ ഇ്ഷ്ടപ്പെടുന്നത്. ഇതേത്തുടര്‍ന്നാണ് തങ്ങള്‍ക്ക് ടീമില്‍ ഇടം ലഭിക്കാതെ പോയതെന്ന് ഡോണ്‍ ടോഡും ഡാര്‍ബി ക്യൂസാഡയും ആരോപിക്കുന്നു.

ഡോഡ്‌ജേഴ്‌സ് ടീമിന്റെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ സര്‍വ്വീസ് ചെയ്യുന്നതിന് ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡാണുള്ളത്. സാധാരണ ഫ്‌ളൈറ്റ് സര്‍വ്വീസുകള്‍ക്ക് ലഭിക്കുന്നതിലും മൂന്നിരട്ടി തുകയാണ് ഇവിടെ ലഭിക്കുക. അതിനു പുറമേ ഓരോ യാത്രയിലും ലക്ഷ്വറി സ്‌റ്റേയും ഇവന്റ് ടിക്കറ്റുകളും ഫീല്‍ഡ് പാസുകളുമെല്ലാം എയര്‍ ഹോസ്റ്റസിന് ലഭിക്കും. പരാതിക്കാരായ എയര്‍ഹോസ്റ്റസുമാര്‍ പത്ത് വര്‍ഷത്തോളമായി ഡോഡ്‌ജേഴ്‌സ് ടീമിന്റെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ ജോലിക്കായി ശ്രമിക്കുന്നു.

അതേസമയം ലോസ് ഏഞ്ചല്‍സ് ഡോഡ്‌ജേഴ്‌സിനെ പോലെയുള്ള പ്രധാന ഇടപാടുകാരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെങ്കിലും ജീവനക്കാരുടെ വംശവും രൂപവും അടിസ്ഥാനമാക്കി സ്റ്റാഫിംഗ് തീരുമാനങ്ങള്‍ എടുക്കുന്നത് നിയമവിരുദ്ധമാണെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് പോലുള്ള പ്രധാന അമേരിക്കന്‍ കോര്‍പ്പറേഷനുകള്‍ മനസ്സിലാക്കണമെന്ന് പരാതിക്കാരുടെ അഭിഭാഷകനായ സാം എസ്. യെബ്രി ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

United Accused Of Choosing ‘White, Young, Thin Women’ For Dodgers Charters

More Stories from this section

family-dental
witywide