‘മാഗ് ഓണം മെഗാ ഓണം ഹ്യൂസ്റ്റണിൻ്റെ സ്വന്തം മഹാ ഓണം’; മികച്ച കർഷകർക്ക് കർഷകശ്രീ അവാർഡുകൾ നൽകുന്നു

ജിൻസ് മാത്യു, റിവർസ്റ്റോൺ.

ഹ്യുസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസി യേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) ഹൂസ്റ്റണിലെ മഹാഓണത്തിനായി ഒരുങ്ങികഴിഞ്ഞിരിക്കുന്നു. മെഗാ തിരുവാതിര ഉൾപ്പെടെ അൻപതിൽപ്പരം നാട്യ,ന്യത്ത,സംഗീത റീൽസ് പരിപാടികൾ ആയിരങ്ങൾക്ക് കൺകുളിരെ ആസ്വദിക്കു ന്നതിനോടൊപ്പം രുചിയുടെ രാജാക്കൻമാർ തയ്യാറാക്കുന്ന ഓണ സദ്യ സമാന്തരമായി കഴിക്കുവാാള്ള വിപുലമായ സൗകര്യവും ജിഎസ്.എച്ച് സെൻ്റർ ഓഡിറ്റോറിയത്തിൽ ഉണ്ട്.

മറുനാടൻ മലയാളികളായ ഹൂസ്റ്റൺ മലയാളിക ൾക്ക് കൃഷി എന്നും കൂടെപിറപ്പാണ്. സമയ പരിധിക്കുള്ളിലും കൃഷിക്കായി താൽപ്പര്യം കണ്ടെത്തിയിരിക്കുന്ന അംഗങ്ങൾക്കായി മാഗ് കർഷകശ്രീ അവാർഡുകൾ ഓണാഘോഷ സമ്മേളനത്തിൽ നൽകുന്നു. ഓണാഘോഷത്തിൻ്റെ നടത്തിപ്പിനായി മാഗ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനൊപ്പം കമ്യൂണിറ്റി അസോസിയേഷനെ പ്രതിനിധീകരിച്ചുള്ള അംഗങ്ങളും സേവനത്തിന് തയ്യാറായി ക്കഴിഞ്ഞിരിക്കുന്നു.

മാഗ് പ്രസിഡൻ്റ് റോയി മാത്യുവിൻ്റെ അധ്യക്ഷതയി ൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിനോദ് ചെറിയാൻ, ട്രഷറർ സുനിൽ തങ്കപ്പൻ, വൈസ് പ്രസിഡൻ്റ് ഷിനു ഏബ്രഹാം ഭാരവാഹികളായ സന്തോഷ് ആറ്റ്പുരം, ജീവൻ സൈമൺ, സുബിൻ ബാലകൃഷ്ണൻ, ജിൻസ് മാത്യു, ബിജു ശിവൻ, അമ്പിളി ആൻ്റണി, ഡെന്നീസ് മാത്യു എന്നിവർ പ്രസംഗിച്ചു.

‘MAG Onam Mega Onam – Houston’s Own Grand Onam’: ‘Karshakasree’ awards to be presented to outstanding farmers.

More Stories from this section

family-dental
witywide