ഐഓസി പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 16ന്- ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യാതിഥി

സുമോദ് തോമസ് നെല്ലിക്കാല, ഫിലാഡല്‍ഫിയ

ഫിലഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (IOC) പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 16 ഞായറാഴ്ച വൈകുന്നേരം നാലിന് നടക്കും. ഗാലേറിയ ബാങ്ക്വറ്റ് ഹാളില്‍, (3515 Welsh Road, Philadelphia, PA 19136) ആണ് ആഘോഷ പരിപാടികള്‍ അരങ്ങേറുക.കേരള സര്‍ക്കാരിന്റെ ചീഫ് വിപ്പും തൊടുപുഴ നിയോജകമണ്ഡലം എം.എല്‍.എയുമായ അപു ജോണ്‍ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. പ്രാദേശിക രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും അനുസ്മരിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സമൂഹത്തിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും സാമൂഹിക നേതാക്കളും പങ്കെടുക്കും. ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ്മയും രാജ്യസ്‌നേഹവും വിളിച്ചോതുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാ-സാംസ്‌കാരിക പരിപാടികളും വിനോദപരിപാടികളും അരങ്ങേറും. സംഗീതം, നൃത്തം തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആസ്വദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കുമായി സൗജന്യ അത്താഴവിരുന്നും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

IOC ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ചെയര്‍മാന്‍ സാബു സ്‌കറിയ, പ്രസിഡന്റ് സുമോദ് തോമസ് നെല്ലിക്കാല, ജനറല്‍ സെക്രട്ടറി നൈനാന്‍ മത്തായി, ട്രഷറര്‍ തോമസ്‌കുട്ടി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വൈസ് ചെയര്‍മാന്‍മാരായി ഡോ. ഈപ്പന്‍ ഡാനിയേലും കൊച്ചുമോന്‍ വയലത്തും, വൈസ് പ്രസിഡന്റുമാരായി അലക്‌സ് തോമസ്, ജോബി ജോണ്‍, ജെയിംസ് പീറ്റര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. ജോയിന്റ് സെക്രട്ടറിമാരായി ജോര്‍ജ് ഓലിക്കല്‍, ജോണ്‍ പണിക്കര്‍, ജോയിന്റ് ട്രഷററായി ഫിലിപ്പോസ് ചെറിയാന്‍ എന്നിവരും ചുമതല വഹിക്കുന്നു.

ഐ.ടി. വിഭാഗത്തിന്റെ ചുമതല ഫെയ്ത്ത് എല്‍ദോ, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കുര്യന്‍ രാജന്‍, മെമ്പര്‍ഷിപ്പ് ചുമതല ഗീവര്‍ഗീസ് ജോണ്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (PRO) കോര ചെറിയാന്‍ എന്നിവര്‍ക്കാണ്. പരിപാടിയുടെ വിജയത്തിനായി ജോസഫ് കുന്നേല്‍ , പ്രൊഫ. കോശി തലക്കല്‍, പ്രൊഫ. സാം പനംകുന്നേല്‍, സ്റ്റാന്‍ലി ജോര്‍ജ്, പോള്‍ വര്‍ഗീസ്, വര്‍ഗീസ് മട്ടമേല്‍, ജോണ്‍ ചാക്കോ, ജേസണ്‍ വര്‍ഗീസ്, ജോണ്‍സണ്‍ മാത്യു, അലക്‌സ് അലക്‌സാണ്ടര്‍, വര്‍ഗീസ് ബേബി, ലോറന്‍സ് തോമസ്, ജോണ്‍ സാമുവല്‍, മാര്‍ഷല്‍ വര്‍ഗീസ്, ഷാജി സാമുവല്‍, സാജന്‍ വര്‍ഗീസ്, ജിജോമോന്‍ ജോസഫ്, ഷാലു പുന്നൂസ്, സന്തോഷ് അബ്രഹാം, മില്ലി ഫിലിപ്പ് എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഫിലഡല്‍ഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഇന്ത്യക്കാരും കുടുംബസമേതം പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു

Indian Independence Day celebration led by the IOC Pennsylvania Chapter on August 16; Chief Whip Apu John Joseph to be the chief guest.

More Stories from this section

family-dental
witywide