ബൈഡനെതിരെ യു.എസ് ഹൗസ് റിപ്പബ്ലിക്കന്മാർ: ഇംപീച്ച്മെൻ്റിന് സാധ്യത തേടുന്നു

വാഷിംഗ്ടണ്‍: മകന്റെ വിവാദപരമായ അന്താരാഷ്ട്ര ഇടപാടുകളുടെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ ഔപചാരിക ഇംപീച്ച്മെന്റ് നടപടി സാധ്യമാകുമോ എന്ന അന്വേഷണം ആരംഭിക്കാന്‍ റിപ്പബ്ലിക്കന്‍ നിയന്ത്രിത യുഎസ് ജനപ്രതിനിധി സഭ. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നാണ് ബൈഡന്റെ പക്ഷം.

പ്രസിഡന്റിന്റെ അഴിമതിയുടെ തെളിവുകള്‍ റിപ്പബ്ലിക്കന്‍മാര്‍ ഇതുവരെ നല്‍കിയിട്ടില്ല, അന്വേഷണം യഥാര്‍ത്ഥ ഇംപീച്ച്മെന്റ് വിചാരണയിലേക്ക് നയിച്ചാലും ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള സെനറ്റ് യുഎസ് നേതാവിനെ ശിക്ഷിക്കാന്‍ സാധ്യതയില്ല.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിനായി പ്രചാരണം നടത്തുമ്പോള്‍ ബൈഡനെ ആക്രമിക്കാനുള്ള ആയുധമായിട്ടാണ് റിപ്പബ്ലിക്കന്‍മാര്‍ ഈ അന്വേഷണത്തെ ഉപയോഗിക്കുക.

ബൈഡന്റെ എതിരാളിയായ ഡൊണാള്‍ഡ് ട്രംപ് അഭിമുഖീകരിക്കുന്ന ഫെഡറല്‍ ക്രിമിനല്‍ വിചാരണകളില്‍ നിന്ന് ശ്രദ്ധമാറ്റാനും ഈ അന്വേഷണത്തിന് സാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നു.

More Stories from this section

family-dental
witywide