ബൈഡനെതിരെ ഇംപീച്ച്മെൻ്റ് അന്വേഷണം: ജനപ്രതിനിധി സഭ അനുമതി നൽകി, ബൈഡൻ്റെ മുന്നിൽ ഇനിയെന്ത്

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നെ​തി​രാ​യ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇം​പീ​ച്ച് ചെയ്യുന്നതിനുള്ള അന്വേഷണത്തിന് ജനപ്രതിനിധി സഭ അനുമതി നൽകി. വോട്ടെടുപ്പിൽ 221 പേർ അനുകൂലമായും 212 പേർ പ്രമേയത്തെ എതിർത്തും വോട്ട് ചെയ്തു, ഇതോടെയാണ് അന്വേഷണത്തിന് അനുമതിയായത്. റിപ്പബ്ലിക്കൻ പാർട്ടിയിലുള്ളവർ അനുകൂലമായതും ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗങ്ങൾ അതിനെ എതിർത്തും വോട്ട് ചെയ്യുകയായിരുന്നു.

അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ജോ ബൈഡനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ ശ്രമം പരാജയപ്പെടുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ആവശ്യമായ കേവലഭൂരിപക്ഷം സഭ കൈവരിച്ചാൽ പോലും, സെനറ്റിന് മൂന്നിൽ രണ്ട് വോട്ടിന് അദ്ദേഹത്തെ കുറ്റാരോപിതനാക്കാൻ വീണ്ടും വോട്ട് രേഖപ്പെടുത്തേണ്ടിവരും. ഡെമോക്രാറ്റിക്ക് പാർട്ടിക്ക് 51 – 49 എന്ന ഭൂരിപക്ഷമുള്ള ചേമ്പറിൽ ഇത് അസാധ്യമാണ് എന്നതാണ് വസ്തുത.

ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡന്റെ വിദേശ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകളിൽ മകനെ രക്ഷിക്കാൻ ബൈഡൻ ഇടപെട്ടുവെന്ന ആരോപണത്തിന്റെ പേരിലാണ് ഇംപീച്ച്മെൻ്റ് അന്വേഷണം നടക്കുന്നത്

ഒരു വർഷത്തോളമായി നീണ്ടുനിൽക്കുന്ന അന്വേഷത്തിൽ തീർപ്പുണ്ടാക്കാൻ സ്പീക്കർ മൈക്ക് ജോൺസണും സംഘത്തിനും സമ്മർദ്ദം വർധിച്ചിരുന്നു. കൂടാതെ, ബൈഡന്റെ പ്രധാന എതിരാളിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന്റെ നിർബന്ധത്തെ തുടർന്നാണ് റിപ്പബ്ലിക്കൻ പാർട്ടി ഇംപീച്ച്മെന്റ് നടപടികൾ വേഗത്തിലാക്കിയത്.

ഹണ്ടർ ബൈഡന്റെ വിദേശ വ്യാപാര ബന്ധങ്ങൾ പ്രസിഡന്റ് ബൈഡന് ഗുണകരമായതിന്റെയോ ബൈഡൻ വഴിവിട്ട് മകനെ സഹായിച്ചതിന്റെയോ തെളിവുകളൊന്നും ഹാജരാക്കാൻ ആരോപണം ഉന്നയിച്ചവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 2009 മുതൽ 2017 വരെ ബൈഡൻ ഹൗസിലെ വൈസ് പ്രസിഡന്റായിരുന്ന കാലം മുതൽ ബൈഡനും കുടുംബവും മകന്റെ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ലാഭമുണ്ടാക്കുകയും ചെയ്തതായാണ് റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നത്.

ബൈഡനെതിരായ ഇംപീച്ച്‌മെന്റ് അന്വേഷണം, 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ആരോപണമായി അഴിമതി ആരോപണങ്ങൾ ഉയർത്തിക്കാട്ടാൻ റിപ്പബ്ലിക്കൻ പാർട്ടിയെ സഹായിക്കും, പ്രതേകിച്ച് ബൈഡൻ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിൽ.

What to make of the Biden Impeachment inquiry

More Stories from this section

family-dental
witywide