ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ട് വ്യത്യസ്ത ഏറ്റമുട്ടലുകളിലായി സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിൽ പിന്നീട് ഏറ്റമുട്ടലിൽ കലാശിക്കുകയായിരുന്നു. കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖക്ക് സമീപമാണ് ഏറ്റമുട്ടലുകളുണ്ടായത്. അതേസമയം രജൗറിയിലും ഏറ്റുമുട്ടലുണ്ടായതായി വിവരമുണ്ട്. കുപ്വാരയിലെ താങ്ധർ സെക്ടറിൽ നുഴഞ്ഞുകയാൻ ശ്രമിച്ച ഭീകകരുമായാണ് സൈന്യം ഏറ്റുമുട്ടിയത്. ജമ്മു കശ്മീർ പൊലീസും ദൗത്യത്തിന്റെ ഭാഗമായിരുന്നു. മേഖലയിൽ തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; 3 ഭീകരരെ സുരക്ഷാസേന വധിച്ചു, മേഖലയിൽ തിരച്ചിൽ തുടരുന്നു
August 29, 2024 11:57 AM
More Stories from this section
298-230, വനിതാ സംവരണ ബിൽ ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു; കേന്ദ്രത്തിന് തിരിച്ചടി, പ്രതിപക്ഷത്തിന് പന്ത്രണ്ട് വർഷത്തിനിടയിലെ ആദ്യ വിജയം
രാഹുലിന്റെ ‘സിക്സ്റ്റീൻ’ പ്രയോഗം ‘എപ്സ്റ്റീൻ’ എന്ന സൂചനയുമായി കോൺഗ്രസ്; മോദിയെ ലക്ഷ്യമിട്ടുള്ള ‘രഹസ്യനീക്കം’, രാഹുലിന്റെ മറുപടിക്കായി ആകാംക്ഷയേറുന്നു
ലോക്സഭയിൽ രാഹുൽ ഗാന്ധിയുടെ ’16-ാം നമ്പർ’ പ്രയോഗം; പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്ന രഹസ്യം വെളിപ്പെടുത്തുമെന്ന് പ്രഖ്യാപനം
രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ ആരോപണം, അന്വേഷണത്തിന് ഉത്തരവിട്ട് അലഹബാദ് ഹൈക്കോടതി; കേസ് യുപി പൊലീസോ കേന്ദ്ര ഏജൻസിയോ ഏറ്റെടുക്കും










