കരയുദ്ധത്തിൽ ഇസ്രയേലിന് അപ്രതീക്ഷ തിരിച്ചടി, നേർക്കുനേർ ഏറ്റുമുട്ടലിൽ 8 ഇസ്രയേൽ സൈനികരെ വധിച്ചെന്ന് ഹിസ്ബുള്ള

ബെയ്റൂത്ത്: ലെബനോനിൽ കരയുദ്ധത്തിൽ ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി. ഇസ്രയേൽ സൈന്യവും ഹിസ്ബുല്ലയും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ എട്ട് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് ബി ബി സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെക്കന്‍ ലെബനനില്‍ നടന്ന ഏറ്റുമുട്ടലിലാണ് 8 ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടത്. 7 സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ഇഗോസ് യൂണിറ്റില്‍ നിന്നുള്ളവരാണെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു.

അതേസമയം ഇറാന്‍റെ മിസൈൽ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇസ്രയേല്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ആണവോര്‍ജ കേന്ദ്രങ്ങളില്‍പ്പോലും ആക്രമണം നടന്നേക്കാമെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയുടെ പിന്തുണയോടെയാകും ആക്രമണം എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Also Read

More Stories from this section

family-dental
witywide