“ഇറാൻ നേതൃത്വം ആവേശഭരിതരാകും, ഹോർമുസിനെ നമ്മൾ ട്രംപ് കടലിടുക്ക് എന്ന് വിളിക്കും”; തിരഞ്ഞെടുപ്പ് അനുകൂലമാക്കാൻ ഇറാനെ ചൊറിഞ്ഞ് യു.എസ് പ്രസിഡൻ്റ്

ഡാളസ്: ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ‘ഹോർമുസ് കടലിടുക്കിൻ്റെ’ പേര് മാറ്റി ‘ട്രംപ് കടലിടുക്ക്’ എന്ന് വിളിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ടെക്സസിലെ ഡാളസിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇടക്കാല കൺവെൻഷനിൽ സംസാരിക്കവെയാണ് ട്രംപ് തൻ്റെ ഈ വിവാദ പ്രസ്താവന ആവർത്തിച്ചത്. യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് ട്രംപ് ഇത്തരമൊരു നിലപാട് പരസ്യമാക്കിയത്.

ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഇപ്പോൾ പൂർണ്ണമായും യുഎസ് സൈന്യത്തിൻ്റെ കൈകളിലാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വലിയ വിജയം നേടിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. ജലപാതയുടെ നിയന്ത്രണം പിടിച്ചെടുത്ത പശ്ചാത്തലത്തിൽ തനിക്ക് ഇതിൻ്റെ ക്രെഡിറ്റ് ലഭിക്കണമെന്നും, കടലിടുക്കിന് തൻ്റെ പേര് നൽകുന്നത് കാണുമ്പോൾ ഇറാൻ്റെ നേതൃത്വം അതീവ ആവേശഭരിതരാകുമെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. മേഖലയിൽ യുഎസ് പൂർണ്ണ വിജയം നേടുന്നതോടെ വരും ദിവസങ്ങളിൽ ആഗോള വിപണിയിൽ എണ്ണവില ഗണ്യമായി കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭൂമിശാസ്ത്രപരമായ മറ്റ് പേര് മാറ്റങ്ങളും ട്രംപ് തൻ്റെ പ്രസംഗത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. കാനഡയുമായുള്ള അതിർത്തി തർക്കങ്ങളെ പരാമർശിച്ച് ഒൻ്റാറിയോ തടാകത്തിൻ്റെ പേര് മാറ്റി ‘ലേക്ക് അമേരിക്ക’ എന്നും, വരും ദിവസങ്ങളിൽ ന്യൂ മെക്സിക്കോയെ ‘ന്യൂ അമേരിക്ക’ എന്നും പുനർനാമകരണം ചെയ്യുമെന്നും ട്രംപ് ആവർത്തിച്ചു.

അതേസമയം ഹോർമുസ് കടലിടുക്ക് യുഎസ് സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണെന്ന വാദങ്ങളെ ഇറാൻ ഭരണകൂടം പൂർണ്ണമായും തള്ളിപ്പറഞ്ഞു. ട്രംപിൻ്റെ പ്രസ്താവനകൾ വെറും ‘ഭാവനാസൃഷ്ടി’ മാത്രമാണെന്നും യാഥാർത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഇറാൻ ഔദ്യോഗിക വക്താക്കൾ പ്രതികരിച്ചു. വരാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കനുകൂലമായി വോട്ടർമാരെ സ്വാധീനിക്കാനാണ് ട്രംപ് ഇത്തരം തീവ്ര പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

US President Donald Trump has announced that he will rename the Strait of Hormuz, the world’s most strategic oil shipping route, to ‘Trump Strait’.

More Stories from this section

family-dental
witywide