ഇൻവെസ്റ്റ്‌മെൻ്റ് ഉച്ചകോടി: രണ്ട് മുൻനിര ഇന്ത്യൻ കമ്പനികൾ പങ്കാളികളാകും, സാമ്പത്തിക-വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കാൻ നീക്കം

ടൊറോൻ്റോ: കാനഡയിലെ ടൊറോൻ്റോയിൽ അടുത്ത ആഴ്ച നടക്കുന്ന പ്രഥമ ‘കാനഡ ഇൻവെസ്റ്റ്‌മെൻ്റ് ഉച്ചകോടിയിൽ രണ്ട് മുൻനിര ഇന്ത്യൻ കമ്പനികൾ പങ്കാളികളാകും. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി സെപ്റ്റംബർ 14, 15 തീയതികളിലാണ് നടക്കുന്നത്.

ഇന്ത്യൻ പൊതുമേഖലാ സംരംഭമായ ‘നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും’ ഒരു മുൻനിര സ്വകാര്യ കമ്പനിയുമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. പങ്കാളിത്തത്തെക്കുറിച്ച് കൂടുതൽ ഇന്ത്യൻ കമ്പനികളിൽ നിന്ന് സ്ഥിരീകരണം ലഭിക്കാനുണ്ടെന്ന് ടൊറോന്റോയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മഹാവീർ സിംഗ്‌വി വെളിപ്പെടുത്തി.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാനഡയിലേക്ക് 724 ബില്യൺ യു.എസ് ഡോളറിൻ്റെ (ഒരു ട്രില്യൺ കനേഡിയൻ ഡോളർ) ആഗോള നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിദേശ മൂലധനം കണ്ടെത്തുന്നതിനായി കാനഡ നടത്തുന്ന പ്രമുഖ നീക്കമാണിത്. ലോകത്തെ പ്രമുഖ സി.ഇ.ഒമാർ, വ്യവസായ പ്രമുഖർ, പ്രമുഖ നിക്ഷേപ സ്ഥാപനങ്ങൾ എന്നിവർ ഉച്ചകോടിയിൽ സംബന്ധിക്കും. അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ 160-ലധികം പ്രൊജക്റ്റുകളാണ് കാനഡ നിക്ഷേപകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടത് ഇന്ത്യൻ നിക്ഷേപകരിൽ താല്പര്യം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും, ഈ നീക്കം ഇന്ത്യ-കാനഡ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുമെന്നും സിംഗ്‌വി കൂട്ടിച്ചേർത്തു.

Investment Summit: Two leading Indian companies to participate, move to further strengthen economic and trade ties

More Stories from this section

family-dental
witywide