അമേരിക്കൻ റാപ്പർ  സീൻ കോംബ്സ് മാൻഹട്ടനിൽ അറസ്റ്റിൽ

മാന്‍ഹട്ടന്‍ (ന്യൂയോര്‍ക്) : അമേരിക്കന്‍ റാപ്പറും റെക്കോര്‍ഡ് പ്രൊഡ്യൂസറും റെക്കോര്‍ഡ് എക്‌സിക്യൂട്ടീവുമായ സീന്‍ കോംബ്‌സ് മാന്‍ഹട്ടനില്‍ അറസ്റ്റിലായി. മാന്‍ഹട്ടനിലെ ഒരു മിഡ്ടൗണ്‍ ഹോട്ടലില്‍ വെച്ചാണ് അറസ്റ്റുണ്ടായത്. അറസ്റ്റിന് ശേഷം ഇദ്ദേഹത്തെ ബറോയിലെ എഫ്ബിഐ ഫീല്‍ഡ് ഓഫീസിലേക്ക് കൊണ്ടുപോയി.

ഇദ്ദേഹത്തിനെതിരെ ഒരു ഗ്രാന്‍ഡ് ജൂറി കുറ്റം ചുമത്തിയതിന് ശേഷമാണ് അറസ്റ്റ് നടന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലൈംഗിക കുറ്റങ്ങള്‍ ഉള്‍പ്പെടെ ചുമത്തിയാണ് അറസ്റ്റ്. കാമുകി കാസി വെഞ്ചുറ റാപ്പര്‍ക്കെതിരെ ലൈംഗികപീഡനത്തിന് പരാതി നല്‍കിയതിനു പിന്നാലെ ഇയാള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.