
ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ടേബിള്‍ മൗണ്ടനില്‍ മലകയറ്റത്തിനിടെ കാണാതായ ഒരു അമേരിക്കന്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. യുവതിയുടെ മൃതദേഹം കണ്ടെടുത്തതായി അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു. നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള 20 വയസ്സുകാരി ബ്രൂക്ക് ച്യുവ്‌റോണ്ട് എന്ന വിദ്യാര്‍ത്ഥിനിയാണ് മരണപ്പെട്ടത്.
ബ്രൂക്ക് ഉപയോഗിക്കുന്ന ഒരു ട്രാക്കിംഗ് ആപ്പ് അപ്ഡേറ്റ് നല്‍കുന്നത് നിര്‍ത്തിയതിനെ തുടര്‍ന്ന് ശനിയാഴ്ച ച്യൂവ്റോണ്ടിനെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുഹൃത്തുക്കളാണ് യുവതിയെ കാണാതായതായി അറിയിച്ചത്. മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നും അവളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ടേബിള്‍ മൗണ്ടനെയും മറ്റ് ദേശീയ പാര്‍ക്കുകളും നിയന്ത്രിക്കുന്ന SANParks മാനേജ്മെന്റ് പറഞ്ഞു.
റേഞ്ചര്‍മാര്‍, വന്യജീവി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ അംഗങ്ങള്‍, ട്രയല്‍ റണ്ണര്‍മാര്‍ എന്നിവര്‍ ശനിയാഴ്ച വൈകുന്നേരം വരെ പ്രാഥമിക തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന്
ഒരു വിമാനത്തിന്റെ സഹായത്തോടെ അടുത്ത ദിവസം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.















