വാദം കഴിഞ്ഞു, ഇടക്കാല ജാമ്യത്തിൽ ഇന്ന് ഉത്തരവില്ല, മറ്റന്നാൾ പരിഗണിക്കുമെന്ന് സുപ്രീം കോടതി; കെജ്രിവാളിൻ്റെ കസ്റ്റഡി 20 വരെ നീട്ടി വിചാരണക്കോടതി

ദില്ലി: ദില്ലി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയിൽ ഇന്നത്തെ വാദം പൂർത്തിയായി. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കാന്‍ തീരുമാനിച്ചേക്കുമെന്ന് മെയ് 3 ന് സൂചിപ്പിച്ച സുപ്രീം കോടതി ഇന്നും ഏറക്കുറെ സമാന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഇടക്കാല ജാമ്യത്തെ ഇ ഡി ശക്തമായി എതിർത്തു. ശേഷം ഇന്ന് ഉത്തരവ് ഇറക്കുന്നില്ലെന്ന് പറഞ്ഞ സുപ്രീം കോടതി മറ്റന്നാൾ കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.

ജാമ്യം നൽകിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്നടക്കം സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കെജ്രിവാൾ രാഷ്ട്രീയക്കാരനാണോ എന്നത് കോടതിയുടെ വിഷയമല്ലെന്നും രാഷ്ട്രീയക്കാരന് പ്രത്യേക നിയമമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും സുപ്രീം കോടതി വിശദീകരിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുകയാണെന്നും അസാധാരണ സാഹചര്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയ ശേഷമാണ് ഹര്‍ജി മറ്റന്നാൾ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.

സുപ്രീം കോടതിയിൽ ഇന്ന് നടന്നത്

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കെജ്രിവാളിന്‍റെ കേസ് പരിഗണിച്ചത്. കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കവേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് നമുക്ക് അവഗണിക്കാനാവില്ലെന്നും അസാധാരണമായ സാഹചര്യമാണ് ഇതെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ജാമ്യത്തെ എതിര്‍ത്ത ഇ ഡി രാജ്യത്തുടനീളം പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട 5000 കേസുകളുണ്ടെന്നും എല്ലാവരെയും ജാമ്യത്തില്‍ വിടുമോ എന്ന് കോടതിയില്‍ ചോദിച്ചു. അരവിന്ദ് കെജ്രിവാളിനെ ഇടക്കാല ജാമ്യത്തില്‍ വിട്ടയയ്ക്കുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ക്രിമിനല്‍ പ്രോസിക്യൂഷന്റെ കാര്യങ്ങളില്‍ ഒരു രാഷ്ട്രീയക്കാരന് ഒരു സാധാരണ പൗരനേക്കാള്‍ അവകാശം കൂടുതലില്ലെന്നും ഇഡി വാദിച്ചു. ഇഡിയുടെ വാദത്തിന് ശേഷം ഇടക്കാല ജാമ്യം നല്‍കിയാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്ന് കെജ്രിവാളിന്റെ അഭിഭാഷകനോട് സുപ്രീം കോടതി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ ഇടക്കാലാശ്വാസം പരിഗണിക്കില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

Arvind Kejriwal Supreme Court Hearing Live Updates: No order on Arvind Kejriwal’s bail plea today

More Stories from this section

family-dental
witywide