ക്യാപ്റ്റൻ മാർവൽ താരം കെന്നത്ത് മിച്ചൽ അന്തരിച്ചു

കനേഡിയൻ നടനും ക്യാപ്റ്റൻ മാർവൽ താരവുമായ കെന്നത്ത് മിച്ചൽ(49) അന്തരിച്ചു. ആറുവർഷമായി അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന രോഗത്തിന് ചികിത്സയിലായിരുന്നു. കുടുംബമാണ് കെന്നത്തിന്റെ വിയോഗവാർത്ത പുറത്തുവിട്ടത്. നടി സൂസന്‍ മേ പ്രാറ്റാണ് മിച്ചലിന്റെ ഭാര്യ. ഒരു മകളും മകനുമുണ്ട്.

മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം അമ്പതിലേറെ ടെലിവിഷൻ സീരിസുകളുടെയും ഭാ​ഗമായിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ ദ ഓള്‍ഡ് മാനിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

കാനഡയിലെ ടൊറന്റോയിൽ ജനിച്ച മിച്ചൽ ‘നോ മാന്‍സ് ലാന്റ് ‘എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് ചുവട് വയ്‌ക്കുന്നത്. ജെറുക്കോ, സ്റ്റാര്‍ ട്രെക്ക്; ഡിസ്‌കവറി എന്നിവയാണ് ശ്രദ്ധേയമായ സീരീസുകള്‍.

More Stories from this section

family-dental
witywide